ചിറ്റൂർ (പാലക്കാട്): കോയമ്പത്തൂരിൽ നിന്നെത്തിയ യുവതിയെ ഹോം ക്വാറൻറീന് അനുവദിക്കാതെ നാട്ടുകാർ. കോയമ്പത്തൂരിൽ സർക്കാർ ജീവനക്കാരിയായ 22 കാരി കഴിഞ്ഞദിവസം ചിറ്റൂരിലെ വീട്ടിലെത്തിയപ്പോഴാണ് സമീപവാസികളായ 50 ലേറെ പേർ പ്രതിഷേധവുമായെത്തിയത്.
ആരോഗ്യ പ്രവർത്തകരും പൊലീസും ജനപ്രതിനിധികളുമുൾപ്പെടെയുള്ളവർ ഇടപെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ വഴങ്ങിയില്ല. ചിറ്റൂർ തത്തമംഗലം നഗരസഭയിലെ കാടൂരിലാണ് സംഭവം. യുവതി നാട്ടിലെത്തിയതോടെ കുടുംബാംഗങ്ങൾ വാടകവീട്ടിലേക്ക് മാറി സൗകര്യമൊരുക്കിയിരുന്നു. എന്നാൽ, ഇവർ താമസിക്കാനെത്തിയതോടെ നാട്ടുകാർ തടയുകയായിരുന്നു.
തുടർന്ന് ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിലേക്ക് മാറി. യുവതി ജില്ല കലക്ടർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.