Posted On
date_range Updated On
date_range പി.വി. മമ്മിഹാജി നിര്യാതനായി
ഇരിട്ടി: കാക്കയങ്ങാട് ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം ഫറാഗ് മസ്കനിൽ പി.വി മമ്മി ഹാജി (74) നിര്യാതനായി. ജമാഅത്തെ ഇസ്‌ലാമി ഇരിട്ടി, കാക്കയങ്ങാട് ഹൽഖ മുൻ നാസിമും മലയോര മേഖലയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്നു. ഇരിട്ടിയിലെ നീലിമ, റീമ, ലക്സി സ്ഥാപനങ്ങളുടെ സ്ഥാപകനായിരുന്നു.
ഭാര്യ: ഫാത്തിമ മാലോടൻ. മക്കൾ: ഷാനിഫ് (ലെക്സി ഫാൻസി, ഇരിട്ടി), ആരിഫ. മരുമക്കൾ: മുഹമ്മദ് (നീലിമ ഫാൻസി, കൂത്തുപറമ്പ്), റംഷീന. സഹോദരങ്ങൾ: പി.വി. അയ്യൂബ് (പൂർണിമ ഇരിട്ടി), പി.വി. നിസാർ (സ്റ്റാർ ഓഡിറ്റോറിയം, കാക്കയങ്ങാട്), വാരിസ് (ഐകോണിക് ഇരിട്ടി), മറിയം, അസ്മ, അലീമ, പരേതരായ ഹംസ, അബ്ദുൽ ഖാദർ.
മയ്യിത്ത് നമസ്കാരം ഇന്ന് വൈകീട്ട് നാലിന് കാക്കയങ്ങാട് ജുമാമസ്ജിദിൽ. ഖബറടക്കം 4.30ന് നെല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.