കോഴിക്കോട്: കക്കാടംപൊയിലിൽ പി.വി. അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള വാട്ടർ തീം പാർക്കിെൻറ പ്രവർത്തനം നിർത്തുന്നതിനുള്ള സ്റ്റോപ് മെമ്മോയുടെ കാലാവധി നീട്ടും. പ്രദേശത്തെ മണ്ണിടിച്ചിൽ സാധ്യതയെക്കുറിച്ച് വിശദമായ പഠനം നടത്തി റിപ്പോർട്ട് കിട്ടുന്നതു വരെ പാർക്കിെൻറ പ്രവർത്തനം തടയും.
കട്ടിപ്പാറ ഉരുൾപൊട്ടൽ ദുരന്തത്തിനു ശേഷം സെൻറർ ഫോർ വാട്ടർ റിസോഴ്സ് െഡവലപ്മെൻറ് ആൻഡ് മാനേജ്മെൻറ് (സി.ഡബ്ല്യു.ആർ.ഡി.എം), മൈനിങ്-ജിയോളജി വകുപ്പുകൾ പഠന റിപ്പോർട്ടുകൾ നൽകിയിരുന്നു. കേന്ദ്ര ഏജൻസി പഠനം നടത്തണമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഇക്കാര്യം ജില്ല ഭരണകൂടം സംസ്ഥാന സർക്കാറിനെ അറിയിക്കും. കൂടരഞ്ഞി പഞ്ചായത്തിൽ അൻവറിെൻറ പാർക്കിന് ജില്ല ഭരണകൂടം അനുമതി നൽകിയത് ഏറെ വിമർശനവിേധയമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.