കൊച്ചി: പ്രളയവും ഉരുൾപൊട്ടലുമെല്ലാം ആവർത്തിച്ചിട്ടും മനസ്സിലാവുന്നില്ലെങ്കിൽ ഇനിയെപ്പോഴാണ് പാഠം പഠിക ്കുന്നതെന്ന് ഹൈകോടതി. പി.വി. അൻവർ എം.എൽ.എയുടെ ഭാര്യാപിതാവ് അബ്ദുല്ലത്തീഫിെൻറ ഉടമസ്ഥതയിലുള്ള മലപ്പു റം ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിക്കുന്നതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ വാക്കാൽ പരാമർശമ ുണ്ടായത്.
വെള്ളം പൂർണമായി ഒഴുക്കിക്കളഞ്ഞെന്ന് പറയുന്ന തടയണ ജില്ല ജിയോളജിസ്റ്റിസ് പരിശോധിച്ച് നടപടിയെടുക്കാൻ കോടതി ഉത്തരവിട്ടു. വെള്ളം ഒഴുക്കിക്കളയൽ താൽക്കാലിക നടപടിയാണ്. ചെക്ക് ഡാം ഇല്ലാതാവലാണ് അന്തിമമായി വേണ്ടത്. മനുഷ്യനിര്‍മിതമായാലും പ്രകൃത്യാ ഉള്ളതായാലും തടയണ പൂർണമായി നീക്കം ചെയ്യേണ്ട ബാധ്യത ഭൂവുടമയുടേതാണെന്നും കോടതി വ്യക്തമാക്കി. തുടർന്ന് ഹരജി മൂന്നാഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി.
തടയണ പൊളിക്കണമെന്ന ജില്ല കലക്ടറുടെ ഉത്തരവിനെതിരെയാണ് അബ്ദുല്ലത്തീഫ് ഹരജി നൽകിയത്. തടയണയിലുണ്ടാക്കിയ വിടവ് വഴി വെള്ളം ഒഴുക്കിക്കളഞ്ഞെന്ന് ഹരജിക്കാരെൻറ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, ആറടി പൊക്കത്തില്‍ ഇപ്പോഴും വെള്ളം കെട്ടിക്കിടക്കുന്നുണ്ടെന്നും ദുരന്തസാധ്യതയുണ്ടെന്നും കേരള നദീസംരക്ഷണ കൗണ്‍സില്‍ വാദിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ ഈ ആരോപണം ഗൗരവമുള്ളതാണെന്ന് കോടതി പറഞ്ഞു. മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ വെള്ളം കെട്ടിനില്‍ക്കാന്‍ പാടില്ല. ഇത് ശാസ്ത്രീയമായി നിര്‍മിച്ചതല്ല.
ഉദ്യോഗസ്ഥരും ജനങ്ങളും ഇപ്പോൾ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലാണെന്നും പിന്നീട് കൂടുതല്‍ പരിശോധന നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. തടയണയുടെ സമീപ പ്രദേശങ്ങളിലടക്കം പ്രളയത്തിലാണെന്നും ഈ ഘട്ടത്തിൽ ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും നദീസംരക്ഷണ കൗണ്‍സില്‍ വാദിച്ചു. അപ്പോഴാണ് ഇനിയെന്നാണ് നാം പാഠം പഠിക്കുകയെന്ന് കോടതി ചോദിച്ചത്.
വെള്ളക്കെട്ട് സ്വാഭാവികമാണോ അതോ കൃത്രിമമായി ഉണ്ടാക്കിയതാണോയെന്ന് കോടതി ആരാഞ്ഞു. കൂടുതല്‍ ഭാഗവും പ്രകൃത്യാലുള്ളതാണെന്നും ചില ഭാഗങ്ങളില്‍ മാത്രമാണ് ഹരജിക്കാരന്‍ രൂപമാറ്റം വരുത്തിയിട്ടുള്ളതെന്നും സര്‍ക്കാര്‍ മറുപടി പറഞ്ഞു. തുടര്‍ന്നാണ് തടയണയില്‍ വെള്ളമുണ്ടോയെന്ന് ജിയോളജിസ്റ്റ് പരിശോധിച്ചശേഷം ചെക്ക് ഡാം ഒഴിവാക്കാന്‍ കോടതി നിര്‍ദേശിച്ചത്.
തടയണ പൊളിക്കുന്നതിെൻറ ചെലവ് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് എടുക്കരുതെന്നും ഹരജിക്കാര്‍തന്നെ വഹിക്കണമെന്നും നേരത്തേ വ്യക്തമാക്കിയതാണ്. ഹരജിക്കാരെൻറ ഉടമസ്ഥതയിലുള്ള പ്രദേശത്ത് വെള്ളം കെട്ടിക്കിടക്കുന്ന മേഖലകള്‍ വേറെയുണ്ടെങ്കില്‍ അതും ഒഴിവാക്കേണ്ടത് അദ്ദേഹത്തിെൻറ ബാധ്യതയാണെന്നും കോടതി ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.