മലപ്പുറം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഒപ്പം നിൽക്കുമെന്ന് മുൻ എം.എൽ.എ പി.വി. അൻവർ. നല്ല സ്ഥാനാർഥികളെ നിർത്താൻ കഴിഞ്ഞാൽ നിലമ്പൂർ, ഏറനാട്, വണ്ടൂർ, മഞ്ചേരി, മലപ്പുറം പൂർണമായും എൽ.ഡി.എഫ് മുക്തമാകും. യു.ഡി.എഫിന്റെ അകത്തുള്ളവർ യു.ഡി.എഫിനെ പരാജയപ്പെടുത്താതിരുന്നാൽ വലിയ മുന്നേറ്റം ഉണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പരാജപ്പെടുത്താന്‍ എല്‍.ഡി.എഫിന് സാധിക്കില്ല. യു.ഡി.എഫിനായി പ്രചാരണ രംഗത്ത് സജീവമാകുമെന്നും അൻവർ പറഞ്ഞു.
“ജനം സര്‍ക്കാറിന് എതിരാണ്. പ്രത്യേകിച്ച് ഹൈന്ദവ സമൂഹം. അമ്പലക്കൊള്ളക്കെതിരെ ജനങ്ങള്‍ നിലപാട് സ്വീകരിക്കും. ശബരിമല മാത്രമല്ല, ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ഒട്ടുമിക്ക അമ്പലങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. സി.പി.എം നടത്തിക്കൊണ്ടിരിക്കുന്ന വിശ്വാസകൊള്ളക്കെതിരെ വലിയ പ്രതികരണം ഉണ്ടാകും” -പി.വി അന്‍വര്‍ പറഞ്ഞു.
നേരത്തെ ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസ് ഏതുസമയവും അട്ടിമറിക്കപ്പെടുമെന്നും പി.വി. അൻവർ പറഞ്ഞിരുന്നു. സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവ് അന്വേഷണത്തെ അട്ടിമറിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ആരോപണവിധേയനായ ഐ.പി.എസ് ഉദ്യോഗസ്ഥർക്കാണ് സർക്കാർ ചുമതല നൽകിയിരിക്കുന്നത്. സുജിത് ദാസിന് സന്നിധാനത്തും അങ്കിത് അശോകിന് പമ്പയിലും ചുമതല നൽകിയത് സംശയകരമാണ്. പാർട്ടി നേതൃത്വം അറിഞ്ഞുകൊണ്ടാണോ ഇതെന്ന് സി.പി.എം വ്യക്തമാക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.