ഗാന്ധിയെ അധിക്ഷേപിക്കുന്ന എ.ഐ വിഡിയോകൾക്കെതിരെ അന്വേഷണം നടത്താൻ ഡി.ജി.പിയുടെ നിർദേശം

കോട്ടയം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അധിക്ഷേപിക്കുന്ന എ.ഐ വിഡിയോകൾക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി. പാലായിലെ മഹാത്മാഗാന്ധി നാഷനൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് നൽകിയ പരാതിയിലാണ് ഡി.ജി.പിയുടെ നിർദേശം.

അഹിംസയുടെ പ്രചാരകനായ ഗാന്ധി തോക്കുകളുമായി അക്രമത്തിന് പുറപ്പെടുന്ന വിവിധതരം വിഡിയോകളാണ് എ.ഐ മുഖേന നിർമിച്ച് വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഗാന്ധി പുകവലിച്ച് നടക്കുന്നതും ഗുസ്തി പിടിക്കുന്നതുമായ വിഡിയോകളും പ്രചരിപ്പിക്കുന്നുണ്ട്. ഗാന്ധിയെ അധിക്ഷേപിക്കുന്ന വിഡിയോകളും ചിത്രങ്ങളും നിർമിക്കുന്നത് വിലക്കാൻ എ.ഐ കമ്പനികൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും എബി ജെ. ജോസ് ആവശ്യപ്പെട്ടു.

Tags:    
News Summary - DGP orders investigation into AI videos insulting Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.