കൊച്ചി: പി.വി. അൻവർ എം.എൽ.എയുടെ ഭാര്യാപിതാവിെൻറ പേരിൽ മലപ്പുറം ചീങ്കണ്ണിപ്പാലിയിെല വിവാദ തടയണ 15 ദിവസത്തിനകം പൊളിച്ച് വെള്ളം ഒഴുക്കിവിടണമെന്ന് ഹൈകോടതി. തടയണ പൊളിക്കാനുള്ള മലപ്പുറം കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് ഉടമ അബ്ദുൽ ലത്തീഫ് നൽകിയ ഹരജിയിലാണ് കോടതിയുടെ നിർദേശം. വെള്ളം ഒഴുക്കിവിടുന്ന കാര്യത്തിൽ 15 ദിവസത്തിനകം കലക്ടർതന്നെ നടപടി ഉറപ്പാക്കണം. കേസ് വീണ്ടും ജൂൈല രണ്ടിന് പരിഗണിക്കാൻ മാറ്റി.
ഹരജിക്കാരൻ തടയണയിലുണ്ടാക്കിയ വിടവ് വെള്ളം ഒഴുക്കിവിടാൻ പര്യാപ്തമല്ലെന്ന് വെള്ളിയാഴ്ച കേസ് പരിഗണിക്കെവ കലക്ടർ കോടതിയെ അറിയിച്ചു. രണ്ട് നീരുറവയാണ് തടയണയിലേക്ക് വരുന്നത്. ഒഴുകിവരുന്ന അത്രയും വെള്ളംതന്നെ പുറത്തുപോകണം. ഇത് നടപ്പാകണമെങ്കിൽ മുകളിൽ 12 മീറ്ററും താഴെ ആറുമീറ്ററും വീതിയുള്ള വിടവാണ് തടയണയിൽ വേണ്ടത്. 2000 ഘന മീറ്റർ മണ്ണ് മാറ്റിയാലേ ഇങ്ങനെ വിടവ് ഉണ്ടാക്കാനാകൂ.
ഇതിന് 15 ദിവസം വേണ്ടിവരുമെന്നും കലക്ടർ വിശദീകരിച്ചു. വെള്ളം ഒഴുക്കിവിടാതിരുന്നാൽ താഴെ താമസിക്കുന്നവർ ദുരന്തത്തിന് ഇരയാകാനുള്ള സാധ്യതയുണ്ടെന്നും കലക്ടർ വ്യക്തമാക്കി. ഇത് അംഗീകരിച്ചാണ് 15 ദിവസത്തിനകം വെള്ളം ഒഴുക്കിവിടാൻ ജില്ല ദുരന്ത നിവാരണസമിതി ചെയർമാൻ എന്ന നിലയിൽ കലക്ടർക്ക് നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.