പൊന്നാനിയിൽ പി.വി. അൻവറിന് കത്രിക; കപ്പും സോസറും അപരൻ അൻവറിന്

മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിൽ പൊന്നാനിയിലും മലപ്പുറത്തും മത്സരിക്കുന്ന സ്ഥാനാർഥികളുടെ അവസാന ചിത്രം തെളി ഞ്ഞതിന് പിന്നാലെ ഇവർക്ക് ചിഹ്നവും അനുവദിച്ചു. പൊന്നാനിയിലെ എൽ.ഡി.എഫ് സ്വതന്ത്രൻ പി.വി. അൻവർ കത്രിക അടയാളത്തിലാ ണ് ജനവിധി തേടുക.

2014ൽ ഇവിടെ എൽ.ഡി.എഫിലെ വി. അബ്​ദുറഹിമാന് ലഭിച്ച കപ്പും സോസറും അന്‍വര്‍ പി.വി. ആലുംകുഴി എന്ന സ്വ തന്ത്ര സ്ഥാനാർഥിക്കാണ് ലഭിച്ചത്. മലപ്പുറത്ത് കപ്പും സോസറും പി.ഡി.പിയുടെ നിസാർ മേത്തർക്കാണ്. മലപ്പുറത്തും പൊന്നാനിയിലും എസ്.ഡി.പി.ഐ സ്ഥാനാർഥികൾ ഓട്ടോറിക്ഷ അടയാളത്തിലാണ്​ വോട്ട് ചോദിക്കുക. പൊന്നാനിയിൽ പി.ഡി.പിയുടെ പൂന്തുറ സിറാജിന് കുടമാണ് അടയാളം.


സ്ഥാനാർഥികളും ചിഹ്നവും

പൊന്നാനി
ഇ.ടി. മുഹമ്മദ് ബഷീർ (മുസ്​ലിം ലീഗ്)-ഏണി
പി.വി. അൻവർ (എൽ.ഡി.എഫ് സ്വത.)-കത്രിക
വി.ടി. രമ (ബി.ജെ.പി)-താമര
കെ.സി. നസീർ (എസ്.ഡി.പി.ഐ)-ഓട്ടോറിക്ഷ
പൂന്തുറ സിറാജ് (പി.ഡി.പി)-കുടം
ബിന്ദു (സ്വത.)-അലമാര
പി.എ. സമീറ (സ്വത.)-കട്ടിങ് പ്ലയർ
മുഹമ്മദ് ബഷീര്‍ നെച്ചിയന്‍ (സ്വത.)-ജനൽ
അന്‍വര്‍ പി.വി. ആലുംകുഴി (സ്വത.)-കപ്പും സോസറും
അന്‍വര്‍ പി.വി. റസീന മന്‍സിൽ ‍(സ്വത.)-സ്​റ്റാപ്ലര്‍
മുഹമ്മദ് ബഷീര്‍ കോഴിശ്ശേരി (സ്വത.)-ബാറ്റ്
മുഹമ്മദ് ബഷീര്‍ മംഗലശ്ശേരി (സ്വത.)-ടി.വി റിമോട്ട്

മലപ്പുറം
പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്​ലിം ലീഗ്)-ഏണി
വി.പി. സാനു (സി.പി.എം)-ചുറ്റിക അരിവാള്‍ നക്ഷത്രം
ഉണ്ണികൃഷ്ണന്‍ (ബി.ജെ.പി)-താമര
പി. അബ്​ദുൽ മജീദ് ഫൈസി (എസ്.ഡി.പി.ഐ)-ഓട്ടോറിക്ഷ
പ്രവീണ്‍ കുമാര്‍ (ബി.എസ്.പി)-ആന
ഒ.എസ്. നിസാര്‍ മേത്തര്‍ (പി.ഡി.പി‍)-കപ്പും സോസറും
അബ്​ദുസ്സലാം കെ.പി. (സ്വത.)-ഫുട്ബാൾ
എന്‍.കെ. സാനു (സ്വത.)-മോതിരം


Tags:    
News Summary - PV ANVAR- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.