Posted On
date_range Updated On
date_range കവളപ്പാറ പുനരധിവാസ പദ്ധതി വൈകൽ: പി.വി. അൻവറിെൻറ വിശദീകരണം തേടി ഹൈകോടതി
കൊച്ചി: 2019ലെ പ്രളയത്തിലും ഉരുൾ പൊട്ടലിലും ബന്ധുക്കളും വീടുകളും നഷ്ടപ്പെട്ട നിലമ്പൂർ കവളപ്പാറയിലെ ദുരന്ത ബാധിതർക്ക് പുനരധിവാസ പദ്ധതി നടപ്പാക്കാത്തതിനെതിരായ ഹരജിയിൽ പി.വി. അൻവർ എം.എൽ.എക്ക് ഹൈകോടതിയുടെ നോട്ടീസ്. 59 പേർ മരിക്കുകയും ഒട്ടേറെ വീടുകൾ പൂർണമായും ഭാഗികമായും നശിക്കുകയും ചെയ്ത സംഭവത്തിൽ മുൻ കലക്ടറും എം.എൽ.എയും തമ്മിലുള്ള ശീതസമരത്തിെൻറ പേരിൽ പുനരധിവാസ പദ്ധതി സ്തംഭിച്ച അവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി കവളപ്പാറ കോളനി കൂട്ടായ്മ കൺവീനർ എം. ദിലീപ് നൽകിയ ഹരജിയിലാണ് എം.എൽ.എയുടെ വിശദീകരണം തേടിയത്. ഹരജി ഇനി പരിഗണിക്കുന്ന ആഗസ്റ്റ് ആറിനകം സർക്കാറും എം.എൽ.എയും വിശദീകരണം നൽകണമെന്ന് ജസ്റ്റിസ് അനു ശിവരാമൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.