Posted On
date_range Updated On
date_range പ്രതിപക്ഷ നേതാവിന്റെ അഹങ്കാരത്തിന് വലിയ വില നൽകേണ്ടി വരും; പാലക്കാട് രാഹുൽ തോൽക്കുമെന്ന് യു.ഡി.എഫിന് മനസിലായി -പി.വി. അൻവർ
മലപ്പുറം: പ്രതിപക്ഷ നേതാവിന്റെ അഹങ്കാരത്തിന് വലിയ വില നൽകേണ്ടി വരുമെന്ന് പി.വി. അൻവർ എം.എൽ.എ. ഇവിടത്തെ ജനങ്ങൾക്ക് എല്ലാം മനസിലാകുന്നുണ്ട്. പാലക്കാട്ടെ സ്ഥാനാർഥികളെ പിൻവലിക്കണോ നിലനിർത്തണോ എന്നത് സംബന്ധിച്ച് ബുധനാഴ്ച തീരുമാനിക്കും. പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിൽ തോൽക്കാൻ പോവുകയാണെന്ന് യു.ഡി.എഫിന് മനസിലായിട്ടുണ്ടെന്നും അൻവർ പറഞ്ഞു.
സതീശന്റെ അത്ര ബുദ്ധിയില്ലെങ്കിലും അദ്ദേഹത്തിന്റെ അത്രത്തോളം പൊട്ടനല്ല താനെന്നും അൻവർ പരിഹസിച്ചു. പാലക്കാട് ബി.ജെ.പി ജയിച്ചാൽ എന്റെ തലയിൽ ഇടാനാണ് സതീശന്റെ ശ്രമം. ചേലക്കരയിലെ ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്നും അൻവർ ഓർമിപ്പിച്ചു.
പാലക്കാട് ഡി.എം.കെയുടെ സ്ഥാനാർഥിയെ പിൻവലിക്കാമെന്നും പകരം ചേലക്കരയിൽ രമ്യ ഹരിദാസിനെ പിൻവലിക്കണമെന്നുമുള്ള അൻവറിന്റെ നിർദേശത്തോട് വി.ഡി. സതീശൻ രൂക്ഷമായാണ് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.