പുറ്റിങ്ങൽ ദുരന്തം: കുറ്റപത്രത്തി​െൻറ പകർപ്പ് ഡിജിറ്റലായി നൽകാൻ ഉത്തരവ്

കൊല്ലം: പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്ത കേസിൽ വിചാരണ നേരിടുന്ന 52 പ്രതികൾക്കുള്ള കുറ്റപത്രത്തിെൻറ പകർപ്പ് ചാർജ് ഷീറ്റിെൻറ വൈപുല്യം പരിഗണിച്ച് പെൻഡ്രൈവിലാക്കി സാഷ്യപ്പെടുത്തി നൽകാൻ പ്രോസിക്യൂഷനോട് നിർദേശിച്ച് കോടതി ഉത്തരവായി.

തിരുവനന്തപുരം ക്രൈംബ്രാഞ്ച് സി.ബി.സി.ഐ.ഡിക്ക് വേണ്ടി നിലവിൽ അന്വേഷണ ഉദ്യോഗസ്ഥനായ ആലപ്പുഴ ജില്ല പൊലീസ് സൂപ്രണ്ട് പി.എസ്. സാബു ഫയൽ ചെയ്ത കുറ്റപത്രത്തിൽ എഫ്.ഐ.ആർ, സാക്ഷി മൊഴികൾ, മജിസ്ട്രേറ്റിന് മുമ്പിൽ കൊടുത്ത മൊഴികൾ, കുറ്റപത്രം, പോസ്​റ്റ്മോർട്ടം സർട്ടിഫിക്കറ്റ്, ഇൻക്വസ്​റ്റ്​ റിപ്പോർട്ട്, മറ്റ് അനുബന്ധ രേഖകൾ ഉൾപ്പെടെ ഒരു പ്രതിക്ക് 10,600 പേജുകൾ വരുന്നുണ്ട്.

ഈ സാഹചര്യം പരിഗണിച്ച് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പള്ളി ആർ. രവീന്ദ്ര​െൻറ അപേക്ഷയിൽ പേപ്പർ കോപ്പികൾ ഒഴിവാക്കി ഡിജിറ്റൽ കോപ്പികൾ ഹാജരാക്കാൻ അനുവദിക്കണമെന്ന് ക്രൈം ബ്രാഞ്ചിന് വേണ്ടിയുള്ള പ്രോസിക്യൂഷ​െൻറ അപേക്ഷയിൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് സെബാ ഉസ്മാൻ ഉത്തരവിടുകയായിരുന്നു. ക്രൈംബ്രാഞ്ചിനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പള്ളി ആർ. രവീന്ദ്രൻ ഹാജരായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.