പുതുവൈപ്പിൽ സമരത്തിനിടെ സംഘർഷാവസ്ഥ

കൊച്ചി: പുതുവൈപ്പ് എൽ.എൻ.ജി െടര്‍മിനലിനെതിരായ നാട്ടുകാരുടെ സമരത്തിൽ സംഘർഷാവസ്ഥ. സമരത്തിനെത്തിയ സ്ത്രീകളും കുട്ടികളും ഉൾപെടെയുള്ള മുഴുവൻ പേരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കന്യാസ്ത്രീകളടക്കമുള്ളവർ അറസ്റ്റിലായിട്ടുണ്ട്.

പ്ലാന്‍റിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. സ്ത്രീകളെയും കുട്ടികളെയും അണിനിരത്തിയുളള സമരം നേരിടാനായി വൻ പൊലീസ് സന്നാഹമാണ് സ്ഥലത്തെത്തിയത്.

എൽ.എൻ.ജി ടെര്‍മിനലിന്‍റെ പ്രവര്‍ത്തനം പുതുവൈപ്പിനിലെ ജനങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയാണ് നാട്ടുകാര്‍ പ്രധാനമായും ഉയര്‍ത്തുന്നത്. മേഖലയിലെ പരിസ്ഥിതിയെയും ആവാസ വ്യവസ്ഥയെയും പദ്ധതി തകിടം മറിക്കുന്നെന്നും പരാതിപ്പെടുന്നു. നാട്ടുകാരുടെ സമരത്തിന് പിന്തുണയുമായി പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക നേതൃത്വങ്ങളും രംഗത്തുണ്ട്.
 

Tags:    
News Summary - Puthuvype residents protest construction of LPG terminal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.