കൊച്ചി:14കാരിയെ പള്ളിമേടയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ച വികാരി വിശ്വാസിസമൂഹത്തെ ഒന്നാകെ വഞ്ചിച്ചെന്ന് കോടതി. കേസിലെ പ്രതിയും പുത്തന്‍വേലിക്കര കുരിശിങ്കല്‍ ലൂര്‍ദ് മാതാ പള്ളിയിലെ വികാരിയുമായിരുന്ന എഡ്വിന്‍ ഫിഗരസിനെ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച ഉത്തരവിലാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് (കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി) ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദിന്‍െറ പരാമര്‍ശം. പുരോഹിതനും പള്ളി വികാരിയെന്നുമുള്ള നിലയില്‍ ഉയര്‍ന്ന ബഹുമാനം നല്‍കിയാണ് പ്രതിയെ പൊതുസമൂഹം കണ്ടിരുന്നത്. പൊതുസമൂഹത്തിനും വിശ്വാസിസമൂഹത്തിനും മാതൃകയാകേണ്ട സ്വഭാവ ഗുണമാണ് പ്രതിയില്‍നിന്ന് ഉണ്ടാവേണ്ടിയിരുന്നത്. അത്തരത്തില്‍ മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ തക്ക ജീവിതമാണ് വിശ്വാസിസമൂഹം തങ്ങളുടെ വികാരിയില്‍നിന്ന് പ്രതീക്ഷിച്ചത്. ഇതിനെല്ലാം വിരുദ്ധമായി പദവി ദുരുപയോഗം ചെയ്താണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
14കാരിയായ ചെറിയ പെണ്‍കുട്ടിയോടുള്ള പ്രതിയുടെ സ്വഭാവം അങ്ങേയറ്റം മോശമായിരുന്നെന്ന നിരീക്ഷണത്തോടെയാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. ശിക്ഷാവിധിയില്‍ കാരുണ്യം കാണിക്കണമെന്ന് പ്രതി കോടതിയോട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍, പ്രതിയുടെ പ്രവൃത്തി വിവരിച്ചശേഷം ഇക്കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ കാരുണ്യത്തിന് അര്‍ഹനല്ളെന്നും സമൂഹത്തിലൊന്നാകെ സ്വാധീനമുണ്ടാക്കിയ മറ്റൊരു കേസ് പരാമര്‍ശിച്ചുമാണ് കോടതി ഈ കേസിലും പരമാവധി ശിക്ഷ പ്രഖ്യാപിച്ചത്. രണ്ട് ജീവപര്യന്തം തടവിനൊപ്പം പത്തുവര്‍ഷം തടവ് വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷകള്‍ ഒരുമിച്ച് ഒറ്റ ജീവപര്യന്തം തടവ് അനുഭവിച്ചാല്‍ മതിയാകും.
പിഴസംഖ്യയായ 2.15 ലക്ഷം രൂപ പ്രതി അടക്കുകയാണെങ്കില്‍ ഇത് പീഡനത്തിനിരയും കേസിലെ ഒന്നാം സാക്ഷിയുമായ പെണ്‍കുട്ടിക്ക് നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ അടക്കം 40 സാക്ഷികളെ വിസ്തരിച്ചാണ് പ്രോസിക്യൂഷന്‍ പ്രതിയുടെ കുറ്റകൃത്യം തെളിയിച്ചത്. ഡി.എന്‍.എ ഫലമടക്കമുള്ള ഫോറന്‍സിക് റിപ്പോര്‍ട്ടുകളടക്കം 88 രേഖയും കോടതി പരിശോധിച്ചു. വടക്കേക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സി.ഐ ടി.എം. വര്‍ഗീസ്, എസ്.ഐ പി.കെ. മനോജ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.