പുന്ന നൗഷാദ് വധം: പൊലീസ്-എസ്.ഡി.പി.ഐ ഒത്തുകളിയെന്ന്​ ബന്ധുക്കൾ

ചാവക്കാട്: കോൺഗ്രസ് പ്രവർത്തകൻ പുന്ന നൗഷാദ് വധക്കേസിൽ പൊലീസും എസ്.ഡി.പി.ഐയും ഒത്തുകളിക്കുകയാണെന്നും അന്വേഷണ ം എൻ.ഐ.എക്ക്‌ കൈമാറണമെന്നും ബന്ധുക്കൾ. എസ്.ഡി.പി.ഐയുമായുള്ള ഒത്താശയുടെ ഭാഗമായി ഇതുവരെ രണ്ട് പ്രതികളെ മാത്രമാണ് പൊലീസ് പിടികൂടിയത്​. നൗഷാദിനെ കൊല്ലാൻ ഗൂഢാലോചന നടത്തിയ ആളുകളെ ചൂണ്ടിക്കാണിച്ചിട്ടും അന്വേഷണ സംഘത്തിന് പിടികൂടാനായില്ല. ഇപ്പോഴുള്ള അന്വേഷണ സംഘത്തിൽ കുടുംബത്തിന് വിശ്വാസമില്ല.

ഈ അന്വേഷണ സംഘത്തെ മാറ്റി സർക്കാർ ഇടപെട്ട് അന്വേഷണം എൻ.ഐ.എക്ക് കൈമാറണം. എൻ.ഐ.എ അന്വേഷണത്തിൽ മാത്രമേ വിശ്വാസമുള്ളൂ. നൗഷാദി​​െൻറ പോസ്​റ്റുമോർട്ടം റിപ്പോർട്ട് നൽകാൻ പോലും പൊലീസ് തയാറാകുന്നില്ല. പൊലീസ് ഉദ്യോഗസ്ഥർക്ക് എസ്.ഡി.പി.ഐ നേതാക്കളുമായി സാമ്പത്തിക ഇടപാടുണ്ടെന്നും പരാതിയുമായി മുഖ്യമന്ത്രിയെ കാണുമെന്നും നൗഷാദി​​െൻറ സഹോദരങ്ങളായ കമറുദ്ദീൻ, അസീസ്, യൂസഫ് എന്നിവർ അറിയിച്ചു.

Tags:    
News Summary - punna noushad murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.