തിരുവനന്തപുരം: സെക്രേട്ടറിയറ്റിലും തിരുവനന്തപുരത്തെ സർക്കാർ ഒാഫിസുകളിലും മാ ത്രമല്ല, സംസ്ഥാനെത്ത മുഴുവൻ ഒാഫിസുകളിലേക്കും ബയോമെട്രിക് പഞ്ചിങ് സംവിധാനം വ്യാ പിപ്പിക്കുന്നു. സർക്കാർ-അർധ സർക്കാർ-സ്വയംഭരണ സ്ഥാപനങ്ങൾ, ഗ്രാൻറ് ഇൻ എയ്ഡ് സ്ഥാപ നങ്ങൾ എന്നിവിടങ്ങളിലൊക്കെ ഇനി പഞ്ചിങ്ങുണ്ടാകും. ഇതുസംബന്ധിച്ച് പൊതുഭരണ വകുപ് പ് ഉത്തരവിറങ്ങി.
ഭരണനവീകരണ ഭാഗമായി സർക്കാർ ഓഫിസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും ജീവനക്കാരുടെ കൃത്യനിഷ്ഠ ഉറപ്പുവരുത്തുന്നതിനുമാണ് ‘സ്പാർക്കു’മായി ബന്ധിപ്പിച്ച് ബയോമെട്രിക് ഫിംഗർപ്രിൻറ് അറ്റൻഡൻസ് മാനേജ്മെൻറ് സിസ്റ്റം (പഞ്ചിങ് സിസ്റ്റം) നടപ്പാക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. എല്ലാ വകുപ്പുകളിലും ആറ് മാസത്തിനകവും സിവിൽ സ്റ്റേഷനുകളിൽ മൂന്ന് മാസത്തിനകവും പഞ്ചിങ് നടപ്പാക്കണം.
സ്പാർക്ക് മുഖേന ശമ്പളം ലഭിക്കുന്ന എല്ലാ സർക്കാർ ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആധാർ അധിഷ്ഠിത ബയോമെട്രിക് പഞ്ചിങ് സംവിധാനം സ്ഥാപിക്കും. വകുപ്പുകളും സ്ഥാപനങ്ങളും മെഷീനുകൾ നേരിട്ടോ കെൽട്രോൺ മുഖേനയോ വാങ്ങി സ്ഥാപിക്കണം. സോഫ്റ്റ്വെയർ പരിശീലനത്തിന് ഓരോ ജില്ലയിലെയും കെൽട്രോൺ ഉദ്യോഗസ്ഥരെ പരിശീലകരായി നിയമിക്കണമെന്ന് കെൽട്രോൺ മാനേജിങ് ഡയറക്ടറോട് നിർദേശിച്ചിട്ടുണ്ട്. കൂടാതെ, എല്ലാ ജില്ലകളിലും രണ്ടുപേരെ മാസ്റ്റർ ട്രെയിനർമാരായി കലക്ടർമാർ നിയമിക്കും.
സ്പാർക്ക് സംവിധാനം നിലവിലില്ലാത്ത ഓഫിസുകളിൽ സ്വതന്ത്രമായി ജി.ഇ.എം വഴി ബയോമെട്രിക് മെഷീൻ വാങ്ങി അറ്റൻഡൻസ് മാനേജ്മെൻറ് സംവിധാനം സ്ഥാപിക്കണം. സംവിധാനം കൃത്യമായി നടപ്പാക്കേണ്ട ചുമതല വകുപ്പ് സെക്രട്ടറിമാർക്കും മേധാവിക്കുമായിരിക്കും. ബയോമെട്രിക് സംവിധാനത്തിൽ എല്ലാത്തരം സ്ഥിരം ജീവനക്കാരെയും നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.