Posted On
date_range Updated On
date_range കോവിഡ് വാക്സിൻ വിതരണം: പോളിയോ തുള്ളിമരുന്ന് നൽകൽ മാറ്റി
തിരുവനന്തപുരം: പോളിയോ തുള്ളിമരുന്ന് നൽകാൻ തീരുമാനിച്ച തീയതി മാറ്റിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് വാക്സിൻ വിതരണം നടക്കുന്നതിനാൽ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതു പ്രകാരമാണ് നടപടിയെന്നും മന്ത്രി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ജനുവരി 17നാണ് അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് വിതരണം തീരുമാനിച്ചിരുന്നത്. 16 മുതലാണ് കോവിഡ് വാക്സിൻ വിതരണം ആരംഭിക്കുന്നത്.
കോവിഡ് വാക്സിനായി സംസ്ഥാനത്ത് 3,54,897 പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോവിഡ് വാക്സിനേഷനായി വൻമുന്നൊരുക്കമാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.