???????? ??????

വയോധികൻ മരിച്ചത്​ പട്ടിണി കിടന്ന്​

പുൽപ്പള്ളി: പുൽപ്പള്ളിയിൽ വയോധിക​​െൻറ മരണം പട്ടിണിയും രോഗവും കാരണമാണെന്ന സംശയം ബലപ്പെട്ടു. മരുന്നും ഭക്ഷണവും ലഭിച്ചില്ലെന്ന്​ നാട്ടുകാർ പറഞ്ഞു. പുൽപ്പള്ളി കതാവാക്കുന്ന് വേലായുധൻ ചെട്ടിയുടെ മൃതദേഹം അഴുകിയ നിലയിൽ ഞായറാഴ്​ചയാണ്​ കണ്ടെത്തിയത്. മനോനില തെറ്റിയ ഭാര്യയും മകനും വയോധിക​​െൻറ മൃതദേഹം വീട്ടിൽ സൂക്ഷിച്ചത് ഒരാഴ്ചയോളമാണ്.


25 സ​െൻറ്​ സ്ഥലം കുടുംബത്തിനുണ്ടെങ്കിലും വരുമാനം ലഭിച്ചിരുന്നില്ല. മകൻ ഗംഗാധരനും മരണപ്പെട്ട വേലായുധ​​െൻറ ഭാര്യ അമ്മിണിയും വല്ലപ്പോഴും ലഭിക്കുന്ന കൂലിപ്പണിയെടുത്താണ്​ കുടുംബം പോറ്റിയിരുന്നത്. ലോക്ഡൗൺ തുടങ്ങിയതോടെ പണിയില്ലാതായി. മാനസിക പ്രശ്നങ്ങളും കുടുംബാംഗങ്ങളെ അലട്ടിയിരുന്നു.

ഒറ്റപ്പെട്ട നിലയിലാണ്​ കുടുംബം താമസിച്ചിരുന്നത്. പരിസരവാസികളുമായി ബന്ധം ഇല്ലായിരുന്നു. പോസ്​റ്റ്​മോർട്ടം റിപ്പോർട്ടിൽ മരണകാരണം ഹൃദയാഘാതമാണെന്നാണ് സൂചന. കാലിൽ നീരു വന്നതിനെത്തുടർന്ന് ഒരു മാസമായി വേലായുധൻ ചെട്ടി വീട്ടിൽതന്നെയാണ്​ കഴിഞ്ഞിരുന്നത്. മരുന്നും ഭക്ഷണവും ലഭിച്ചിരുന്നില്ല.

രോഗികളും വയോജനങ്ങളുമുള്ള വീട്ടിലേക്ക് കോവിഡ് കാലത്ത് ആരോഗ്യ പ്രവർത്തകരോ സന്നദ്ധ സംഘടന പ്രവർത്തകരോ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ആരോപണമുണ്ട്. 

Tags:    
News Summary - pulpally man starved to death-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.