അഗളി: അട്ടപ്പാടി അഗളി ടൗണിനു സമീപം പുള്ളിമാനെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു. ചൊവ്വാഴ്ച വൈകീട്ട് ആറോടെ ആണ് പുള്ളിമാനുനേരെ തെരുവുനായ് ആക്രമണം ഉണ്ടായത്. ആറു മാസം പ്രായം തോന്നിക്കുന്ന പുള്ളിമാനാണ് ചത്തത്.
അഗളി ബോഡിച്ചാള റോഡിനോട് ചേർന്നാണ് പുളളിമാന്റെ ജഡം തെരുവുനായ് ക്കൾ വലിച്ചിഴക്കുന്ന നിലയിൽ കണ്ടെത്തിയത്. ബോഡിച്ചാള വനമേഖലയിൽ പുള്ളിമാൻ കൂട്ടങ്ങളുടെ സജീവ സാന്നിമുണ്ട്.
ഈ ഭാഗത്ത് വിവിധ പ്രദേശത്തു നിന്നുമെത്തുന്ന വിനോദസഞ്ചാരികൾ തെരുവിൽ ഭക്ഷണ അവശിഷ്ടങ്ങൾ ഉപേക്ഷിക്കുന്നതിനെ തുടർന്ന് പ്രദേശത്ത് തെരുവുനായ്ക്കളുടെ എണ്ണം ഏറെക്കൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.