മെഡിക്കൽ കോളജിലെ ഐ.സി.യു ഗുരുതരാവസ്‍ഥയിൽ; പ്രവർത്തിക്കുന്നത് തുണി കെട്ടി മറച്ച് !

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ തീപിടുത്തം ഉണ്ടായി ഒരു മാസം പിന്നിട്ടിട്ടും ഐസിയു പ്രവർത്തനം സാധാരണ നിലയിലാട്ടില്ല. തുണി കെട്ടി മറച്ചാണ് താൽക്കാലിക ഐ.സി.യുകൾ പ്രവർത്തിക്കുന്നതെന്നാണ് ആക്ഷേപം. ഗുരുതതര പ്രസിസന്ധിയെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് ജനറൽ സർജറി വിഭാഗം മേധാവി കത്ത് അയച്ചിരിക്കുകയാണ്. എന്നാൽ, ഐ.സി.യു ഉടൻ പ്രവർത്തനക്ഷമം ആകുമെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി വിഭാ​ഗത്തിൽ മാർച്ച് 17നാണ് തീപിടുത്തം ഉണ്ടായത്. ഇതിനു പിന്നാലെ രോ​ഗികളെ താൽക്കാലികമായി സജ്ജീകരിച്ച ഐ.സി.യുവിലേക്ക് മാറ്റി. എന്നാൽ, ഇപ്പോഴും ഈ താൽക്കാലിക ഐ.സി.യുവിൽ തന്നെയാണ് രോ​ഗികൾ തുടരുന്നത്. തുണി കെട്ടി മറച്ചാണ് ഈ ഐ.സി.യു പ്രവർത്തിക്കുന്നത്.

രോ​ഗികൾക്ക് ഇവിടെ എത്രത്തോളം സുരക്ഷ ഒരുക്കാനാകും എന്നകാര്യത്തിൽ വലിയ ആശങ്ക നിലനിൽക്കുകയാണ്. ഇതിനുപിന്നാലെയാണ് ജനറൽ സർജറി വിഭാഗം മേധാവി മെഡിക്കൽ കോളജ് സൂപ്രണ്ടിന് ഒരു കത്ത് നൽകിയിരിക്കുന്നത്. ഉടൻ തന്നെ ഐ.സി.യു പ്രവർത്തനക്ഷമമാകുമെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.

Tags:    
News Summary - ICU at Thiruvananthapuram Medical College in critical condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.