അങ്കമാലി: കൊലപാതകശ്രമം, ദേഹോപദ്രവം, കവർച്ച, അതിക്രമിച്ച് കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി തുറവൂർ പുല്ലാനി ചാലാക്ക വീട്ടിൽ വിഷ്ണു എന്ന പുല്ലാനി വിഷ്ണുവിനെയാണ് (34) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.
റൂറൽ ജില്ല പൊലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ല കലക്ടർ എൻ.എസ്.കെ ഉമേഷാണ് ഉത്തരവിട്ടത്. അങ്കമാലി, കാലടി, നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷൻ പരിധികളിൽ പ്രതിയായിരുന്നു. 2025 ഏപ്രിലിൽ തുറവൂർ യോർദ്ദനാപുരത്ത് വീട്ടിൽ അതിക്രമിച്ച് കയറി വധശ്രമം നടത്തിയതിന് അങ്കമാലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്.
അങ്കമാലി ഇൻസ്പെക്ടർ എ. രമേഷിന്‍റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ കെ.എ. പോളച്ചൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.ജെ. ബിന്ദു, സിവിൽ പൊലീസ് ഓഫിസർമാരായ വിഷ്ണു സുരേന്ദ്രൻ, സി.ആർ. രഞ്ജിത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കാപ്പ ചുമത്തി ജയിലിലടക്കപ്പെട്ട പ്രതി വിഷ്ണു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.