തൃശൂർ: നാലോണ ദിനമായ വ്യാഴാഴ്ച തൃശൂർ നഗരം പുലിഗർജന മുഖരിതമാകും. പുലിക്കൊട്ടിെൻറ ആവേശത്താളത്തിൽ കൃത്രിമ കാടുകളിൽനിന്ന് ഇറങ്ങിവന്ന പുലികൾ നഗരം കീഴ്െപ്പടുത്തും. ചുവടുകൾ അമർത്തിച്ചവിട്ടി അവർ മുന്നേറുേമ്പാൾ പ്രദക്ഷിണ വഴിയിൽ തടിച്ചുകൂടുന്ന ജനലക്ഷങ്ങളിൽനിന്ന് ആവേശത്തിെൻറ ആർപ്പുവിളി ഉയരും. പുലിക്കളിയോടെയാണ് ജില്ല ഒാണാഘോഷത്തിന് തിരശ്ശീല താഴുക.
ഇക്കുറി ആറ് ടീമുകളുണ്ട്. കഴിഞ്ഞ വർഷം 11 ടീമുണ്ടായിരുന്നു. വിയ്യൂർ, കാനാട്ടുകര, കോട്ടപ്പുറം, അയ്യന്തോൾ, നായ്ക്കനാൽ പുലിക്കളി സമാജം, നായ്ക്കനാൽ വടക്കേ അങ്ങാടി എന്നിവയാണ് ടീമുകൾ. ഒരു ടീമിൽ പരമാവധി 55 പുലികളെ പാടുള്ളൂവെന്ന് നിയന്ത്രണമുണ്ട്. വൈകീട്ട് നാലരയോടെയാണ് പുലിസംഘങ്ങൾ എത്തിത്തുടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.