അർച്ചനക്കെത്തിയ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: പൂജാരിക്ക് എട്ടുവർഷം കഠിനതടവ്​

തിരുവനന്തപുരം: പത്താം ക്ലാസ്​ പരീക്ഷക്ക്​ മുന്നോടിയായി ക്ഷേത്രത്തിൽ അർച്ചന നടത്താനെത്തിയ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക്​ എട്ടുവർഷം കഠിനതടവും 35,000 രൂപ പിഴയും. ബാലരാമപുരം പെരിങ്ങമ്മല സ്വദേശി മണിയപ്പൻ പിള്ളയെയാണ്​ തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്.

2020 ലാണ് സംഭവം. പെൺകുട്ടിയോട്​ ജാതകം നോക്കി ഫലം പറഞ്ഞുതരാമെന്ന്​ പറഞ്ഞ്​ ക്ഷേത്രത്തിനുള്ളിലെ പൂജാരിയുടെ മുറിയിൽ കൊണ്ടുപോയി. പീഡനശ്രമത്തിനിടെ പെൺകുട്ടി നിലവിളിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

വിചാരണവേളയിൽ പ്രതി പ്രാണിക് ഹീലിങ്​ ചികിത്സയാണ് നടത്തിയതെന്ന്​ വാദിച്ചിരുന്നു. ഇക്കാര്യം കോടതി തള്ളി.

ക്ഷേത്ര പൂജാരിതന്നെ ഇത്തരം കുറ്റങ്ങൾ ചെയ്യുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്നും കേസ്​ അതീവ ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. ഫോർട്ട് പൊലീസാണ്​ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദ് ഹാജരായി. 

Tags:    
News Summary - Pujari gets eight years rigorous imprisonment for rape attempt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.