പുതുക്കാട് ചരക്ക് തീവണ്ടി പാളംതെറ്റി; തൃശൂർ- എറണാകുളം റൂട്ടിൽ ഗതാഗതം തടസപ്പെട്ടു

ആമ്പല്ലൂർ (തൃശൂർ): പുതുക്കാട്ട് ചരക്ക് തീവണ്ടി പാളം തെറ്റി. ഇതുമൂലം തൃശൂർ-എറണാകുളം പാതയിൽ തീവണ്ടി ഗതാഗതം തടസപ്പെട്ടു. പുതുക്കാട് റെയിൽവേ സ്റ്റേഷന് സമീപമാണ് പാളം തെറ്റിയത്. എൻജിനും നാല് ബോഗികളുമാണ് പാളം തെറ്റിയിരിക്കുന്നത്. റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്.

 


പൂർണമായും ഗതാഗതം തടസപ്പെടുന്ന സാഹചര്യം ഉണ്ടായെങ്കിലും പിന്നീട് ഒരു ലൈനിലൂടെയുള്ള ഗതാഗതം പുന:സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്.

 


റെയിൽവെ അധികൃതരെത്തി ഗതാഗതം പൂർണമായും പുന:സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. ഷൊർണൂരിൽ നിന്നും വിദഗ്ധരെത്തി പാളം തെറ്റിയ വാഗണുകൾ നീക്കുന്നതിനുള്ള ശ്രമം ആരംഭിക്കും.  

Tags:    
News Summary - Pudukkad train derails; Train services on Thrissur-Ernakulam route have been disrupted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.