ശി​ക്ഷ ക​ടു​പ്പി​ച്ച് പൊ​തു​പ​രീ​ക്ഷാ ഭേ​ദ​ഗ​തി ബി​ൽ ലോ​ക്‌​സ​ഭ​യി​ൽ

ന്യൂ​ഡ​ൽ​ഹി: പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​ന്റെ ചൂ​ട​റി​ഞ്ഞ കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ജ്യ​ത്ത് ഉ​യ​ർ​ന്നു​വ​ന്ന രോ​ഷം ത​ണു​പ്പി​ക്കാ​ൻ പൊ​തു​പ​രീ​ക്ഷ ഭേ​ദ​ഗ​തി ബി​ൽ 2026 ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

ക്ര​മ​ക്കേ​ടു​ക​ൾ​ക്ക് ക​ടു​ത്ത ശി​ക്ഷ​യും വേ​ഗ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​വും വി​ചാ​ര​ണ​യും ഉ​റ​പ്പാ​ക്കു​ന്ന പ​ബ്ലി​ക് എ​ക്സാ​മി​നേ​ഷ​ൻ​സ് (പ്രി​വ​ൻ​ഷ​ൻ ഓ​ഫ് അ​ൺ​ഫെ​യ​ർ മീ​ൻ​സ്) ഭേ​ദ​ഗ​തി ബി​ൽ, 2026 കേ​ന്ദ്ര മ​ന്ത്രി ജി​തേ​ന്ദ്ര സി​ങ്ങാ​ണ് തി​ങ്ക​ളാ​ഴ്ച ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

• പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മു​ള്ള ശി​ക്ഷ​യും പി​ഴ​ത്തു​ക​യും കു​ത്ത​നെ വ​ർ​ധി​പ്പി​ച്ചു. വ്യ​ക്തി​ഗ​ത കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കു​ള്ള ശി​ക്ഷ മൂ​ന്നു മു​ത​ൽ അ​ഞ്ചു വ​ർ​ഷം വ​രെ​യെ​ന്ന​ത് അ​ഞ്ചു മു​ത​ൽ 10 വ​ർ​ഷം വ​രെ ത​ട​വും 50 ല​ക്ഷം രൂ​പ വ​രെ പി​ഴ​യു​മാ​യി ഉ​യ​ർ​ത്തി.

• ക്ര​മ​ക്കേ​ടി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന സ​ർ​വി​സ് പ്രൊ​വൈ​ഡ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ​ത്തു​ക ഒ​രു കോ​ടി​യി​ൽ നി​ന്ന് അ​ഞ്ചു കോ​ടി രൂ​പ​യാ​യും പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ൽ നി​ന്നു​ള്ള വി​ല​ക്ക് നാ​ലു​വ​ർ​ഷ​ത്തി​ൽ നി​ന്ന് എ​ട്ട് വ​ർ​ഷ​മാ​യും വ​ർ​ധി​പ്പി​ച്ചു.

• സ​ർ​വി​സ് പ്രൊ​വൈ​ഡ​ർ​മാ​രു​ടെ ഡ​യ​റ​ക്ട​ർ​മാ​ർ​ക്കോ മാ​നേ​ജ്‌​മെ​ന്റി​നോ പ​ങ്കു​ണ്ടെ​ങ്കി​ൽ കു​റ​ഞ്ഞ ശി​ക്ഷ അ​ഞ്ചു​വ​ർ​ഷം ത​ട​വും അ​ഞ്ചു​കോ​ടി രൂ​പ പി​ഴ​യും ബി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്നു.

• ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ടി​ത കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് കു​റ​ഞ്ഞ​ത് ഏ​ഴ് വ​ർ​ഷം ത​ട​വും 10 കോ​ടി രൂ​പ​യി​ൽ കു​റ​യാ​ത്ത പി​ഴ​യും ചു​മ​ത്തും.

• കു​റ്റ​കൃ​ത്യ​ങ്ങ​ൾ വേ​ഗ​ത്തി​ൽ അ​ന്വേ​ഷി​ക്കാ​ൻ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്ക് പു​റ​മെ ‘സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സ്’ രൂ​പ​വ​ത്ക​രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​ന് അ​ധി​കാ​ര​മു​ണ്ടാ​കും. സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സോ മ​റ്റ് ഏ​ജ​ൻ​സി​ക​ളോ അ​ന്വേ​ഷി​ക്കു​ന്ന കേ​സു​ക​ൾ വി​ജ്ഞാ​പ​നം വ​ന്ന് ര​ണ്ടു​മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്ക​ണം.

• വി​ചാ​ര​ണ വേ​ഗ​ത്തി​ലാ​ക്കാ​ൻ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളും ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സു​മാ​യി ആ​ലോ​ചി​ച്ച് ‘സെ​ഷ​ൻ​സ് കോ​ട​തി’​ക​ളെ സ്പെ​ഷ​ൽ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​ക​ളാ​യി വി​ജ്ഞാ​പ​നം ചെ​യ്യേ​ണ്ട​താ​ണ്. ഈ ​കോ​ട​തി​ക​ളി​ൽ എ​ല്ലാ ദി​വ​സ​വും വി​ചാ​ര​ണ ന​ട​ക്കു​ക​യും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് മൂ​ന്ന് മാ​സ​ത്തി​ന​കം വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി വി​ധി പ​റ​യു​ക​യും വേ​ണം.

• ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി​യു​ടെ ഉ​ത്ത​ര​വു​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​പ്പീ​ലു​ക​ൾ ഹൈ​കോ​ട​തി​യി​ലെ ര​ണ്ടം​ഗ ബെ​ഞ്ചി​ലാ​ണ് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. അ​പ്പീ​ൽ ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച് മൂ​ന്നു​മാ​സ​ത്തി​ന​കം ഹൈ​കോ​ട​തി തീ​രു​മാ​ന​മെ​ടു​ക്ക​ണം.

• വി​ധി​ക്കെ​തി​രെ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കു​​ന്നു​ണ്ടെ​ങ്കി​ൽ 30 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​പ്പീ​ൽ ന​ൽ​ക​ണം. ത​ക്ക​താ​യ കാ​ര​ണ ങ്ങ​ളു​ണ്ടെ​ങ്കി​ൽ ഇ​ത് പ​ര​മാ​വ​ധി 90 ദി​വ​സം വ​രെ നീ​ട്ടി​ന​ൽ​കും. തു​ട​ർ​ന്ന് അ​പ്പീ​ലു​ക​ൾ സ്വീ​ക​രി​ക്കി​ല്ല.

Tags:    
News Summary - Public Examinations Amendment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.