ഡി. രാജ
കൊച്ചി: സംഘ്പരിവാര്‍ ശക്തികളുടെ പതനം ഉറപ്പിക്കാന്‍ രാജ്യത്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ശക്തിപ്രാപിക്കണമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ. ബി.ജെ.പിയെ മുന്നില്‍നിര്‍ത്തി ഭരണചക്രം തിരിക്കുന്ന ആര്‍.എസ്.എസും മോഹന്‍ ഭാഗവതുമാണ് എന്ത് പഠിക്കണം, എന്ത് അറിയണമെന്നെല്ലാം തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ നേതാവുമായ പി.കെ. വാസുദേവന്‍ നായരുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡി. രാജ. കേന്ദ്ര സര്‍ക്കാരിനെതിരെ ദേശീയതലത്തില്‍ സി.പി.ഐ കാമ്പയിന്‍ സംഘടിപ്പിക്കും. ആഗസ്റ്റ് ആറ് മുതല്‍ 15 വരെ രാജ്യവ്യാപകമായി ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെന്ന് ഇടതുപക്ഷത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തും. സെപ്റ്റംബര്‍ ഒന്നിന് ഡല്‍ഹിയില്‍ പാര്‍ലമെന്റ് മഹാറാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പി.കെ.വി അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം കെ.പി. രാജേന്ദ്രന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. അഷറഫ്, സംസ്ഥാന അസി. സെക്രട്ടറി സത്യന്‍ മൊകേരി, ജില്ല സെക്രട്ടറി എന്‍. അരുണ്‍, സി.പി.എം ജില്ല സെക്രട്ടറി എസ്. സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.