വിദ്യാർഥിയെ സംഘം ചേർന്ന് മർദിച്ച സംഭവം: എട്ടു​ വിദ്യാർഥികളെ സ്കൂളിൽനിന്ന് പുറത്താക്കി

മൂ​വാ​റ്റു​പു​ഴ: സ​ഹ​പാ​ഠി​യെ സി​നി​മാ സ്റ്റൈ​ലി​ൽ കൂ​ട്ടം ചേ​ർ​ന്ന് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച് ആ​ഘോ​ഷ​മാ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ എ​ട്ടു വി​ദ്യാ​ർ​ഥി​ക​ളെ സ്‌​കൂ​ളി​ൽ​നി​ന്ന് പു​റ​ത്താ​ക്കി. വാ​ള​കം മാ​ർ സ്റ്റീ​ഫ​ൻ സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക്കാ​ണ് സ​ഹ​പാ​ഠി​ക​ളി​ൽ​നി​ന്ന് മ​ർ​ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട നാ​ല്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. അ​ക്ര​മ​ത്തി​ന്റെ വി​ഡി​യോ പ​ക​ർ​ത്തി​യ വി​ദ്യാ​ർ​ഥി​യെ ഉ​ൾ​പ്പെ​ടെ​യാ​ണ് സ്‌​കൂ​ൾ അ​ധി​കൃ​ത​ർ പു​റ​ത്താ​ക്കി​യ​ത്. എ​ന്നാ​ൽ, ഇ​വ​ർ​ക്ക് പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ന് ത​ട​സ്സ​മു​ണ്ടാ​കി​ല്ല.

​സ്‌​കൂ​ളി​ന് പു​റ​ത്തു​വെ​ച്ചാ​ണ് ഒ​രു വി​ദ്യാ​ർ​ഥി​യെ സ​ഹ​പാ​ഠി​ക​ളാ​യ സം​ഘം വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ 17ന് ​സ്‌​കൂ​ൾ വ​ള​പ്പി​ന് പു​റ​ത്താ​യി​രു​ന്നു സം​ഭ​വം. വി​ദ്യാ​ർ​ഥി​യെ സ​ഹ​പാ​ഠി​ക​ൾ വ​ള​ഞ്ഞു​വെ​ച്ച​ശേ​ഷം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മു​ഖ​ത്തും ത​ല​യി​ലും മാ​റി​മാ​റി അ​ടി​ക്കു​ക​യും ച​വി​ട്ടു​ക​യും ചെ​യ്‌​തു. അ​ടി​ക്കു​ന്ന​തി​ന് മു​മ്പും ശേ​ഷ​വും ആ​ഹ്ലാ​ദി​ച്ച് ആ​ർ​ത്തു ചി​രി​ക്കു​ന്ന​തും നൃ​ത്തം ച​വി​ട്ടു​ന്ന​തും പു​റ​ത്തു​വ​ന്ന ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. സം​ഭ​വ​ത്തി​ന്‍റെ ത​ലേ ദി​വ​സ​മു​ണ്ടാ​യ ചെ​റി​യ ത​ർ​ക്ക​മാ​ണ് കാ​ര​ണം. അ​ക്ര​മ ദൃ​ശ്യ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് വി​വ​രം കു​ട്ടി​യു​ടെ വീ​ട്ടി​ൽ അ​ട​ക്കം അ​റി​യു​ന്ന​ത്.

പ​രി​ക്കേ​റ്റ കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളും പി.​ടി.​എ ഭാ​ര​വാ​ഹി​ക​ളും സ്‌​കൂ​ളി​ലെ​ത്തി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് മാ​നേ​ജ്‌​മെ​ന്റ് അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. എ.​ഇ.​ഒ സ്‌​കൂ​ളി​ലെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും പ്ര​ധാ​നാ​ധ്യാ​പ​ക​നോ​ട് റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. അ​ക്ര​മ​ത്തി​നി​ര​യാ​യ കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പൊ​ലീ​സ്, സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

Tags:    
News Summary - Eight Students Expelled from School Over Brutal Assault on Classmate in Muvattupuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.