പി.എസ്​.സി: യൂത്ത്​ കോൺഗ്രസ്​ അനിശ്ചിതകാല നിരാഹാരം അവസാനിപ്പിച്ചു

തിരുവനന്തപുരം: പി.എസ്​.സി ഉദ്യോഗാർഥികളുടെ പ്രക്ഷോഭങ്ങൾക്ക്​ ​െഎക്യദാർഢ്യം പ്രഖ്യാപിച്ച്​ സെക്ര​േട്ടറിയറ്റ്​ നടയിൽ യൂത്ത്​ കോൺഗ്രസ്​ നടത്തിവന്ന അനിശ്ചിതകാല നിരാഹാരം അവസാനിപ്പിച്ചു. നിരാഹാരമനുഷ്ഠിക്കുന്ന ​യൂത്ത്​ കോൺഗ്രസ്​ വൈസ്​ പ്രസിഡൻറുമാരായ റിജിൽ മാക്കുറ്റി, എൻ.എസ്.​ നുസൂർ, റിയാസ്​ മുക്കോളി എന്നിവർക്ക്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമച​ന്ദ്രൻ, പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ ചേർന്ന്​ നാരങ്ങാനീര്​ നൽകിയാണ്​ സമരമവസാനിപ്പിച്ചത്​. ​തുടർന്ന്​ മൂവരെയു​ം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം മന്ത്രി എ.കെ. ബാല​െൻറ സാന്നിധ്യത്തിൽ നടന്ന ചർച്ചയെ തുടർന്ന്​ എൽ.ജി.എസ്​ ഉദ്യോഗാർഥികൾ സമരം അവസാനിപ്പിച്ചിരുന്നു. ഇതിനുപുറ​െമ തെരഞ്ഞെടുപ്പ്​ പ്രഖ്യാപനം കൂടി വന്ന സാഹചര്യത്തിലാണ്​ സമരം പിൻവലിച്ചത്​.

യു.ഡി.എഫ്​ സർക്കാർ അധികാരത്തിൽ വന്നാൽ ഉദ്യോഗാർഥികൾക്ക്​ അനുകൂലമായ നിലപാട്​ സ്വീകരിക്കുമെന്ന്​ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അധികാരത്തിലിരി​െക്ക സ്വന്തക്കാരെ പിൻവാതിലിലൂ​ടെ തിരുകിക്കയറ്റാനാണ്​ സർക്കർ ശ്രമിച്ചതെന്ന്​ ഉമ്മൻ ചാണ്ടി ആരോപിച്ചു. ഫെബ്രുവരി 14ന്​ ഷാഫി പറമ്പിൽ, കെ.എസ്​. ശബരീനാഥൻ എന്നിവരാണ്​ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്​. ഇരുവരുടെയും ശാരീരികാവസ്ഥ മോശമായതിനെ തുടർന്നാണ്​ രണ്ടാംഘട്ടത്തിൽ ​വൈസ്​ പ്രസിഡൻറുമാർ സമരം ആരംഭിച്ചത്​.

ബാല​െൻറ ചർച്ച നാടകം -ചെന്നിത്തല

തിരുവനന്തപുരം: മന്ത്രി എ.കെ. ബാലൻ ഉദ്യോഗാർഥികളുമായി നടത്തിയ ചർച്ച തട്ടിപ്പ​ും നാടകവുമെന്ന്​ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല. തെരഞ്ഞെടുപ്പ്​ പ്രഖ്യാപനം വന്ന ശേഷമുള്ള ചർച്ച ആത്മാർഥതയില്ലാത്തതാണ്​. ന്യായമായും പ്രശ്​നം പരിഹരിക്കണമെന്ന്​ ഉണ്ടായിരുന്നെങ്കിൽ നേര​േത്ത ചർച്ചക്ക്​ ക്ഷണിക്കാമായിരുന്നു. തെരഞ്ഞെടുപ്പ്​ കമീഷൻ അനുമതിയോടെ ഉറപ്പുകൾ നടപ്പാക്കാമെന്നത്​ കബളിപ്പിക്കലാണ്​.

കമീഷൻ അനുമതി നൽകിയില്ലെന്നും ഞങ്ങൾ എന്ത്​ ചെയ്യുമെന്നുമുള്ള നിസ്സഹായവസ്ഥ പറഞ്ഞ്​ നാടകം കളിക്കാനാണ്​ സർക്കാർ ശ്രമം. മാ​ത്രമല്ല, സമരം ചെയ്​തവ​െര ​മുഖ്യമന്ത്രി തുടർച്ചയായി അധിക്ഷേപിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. സമരപ്പന്തലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - PSC: Youth Congress ends indefinite fast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.