തിരുവനന്തപുരം: പി.എസ്.സി പരീക്ഷാതട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ കൂടി കോടതിയിൽ കീഴടങ്ങി. മുഖ് യപ്രതികളായ പി.പി. പ്രണവും കല്ലറ സ്വദേശി സഫീറുമാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. പത്ത് ദിവസത്തിനുള്ളിൽ ഇവർ കീഴടങ്ങണമെന്ന് ഹൈകോടതിയുടെ നിർദേശമുണ്ടായിരുന്നു. ഇരുവരെയും ഈമാസം 20 വരെ കോടതി റിമാൻഡ് ചെയ്‌തു. ഇതോടെ കേസിൽ ക്രൈംബ്രാഞ്ച് പ്രതിചേർത്ത അഞ്ചുപേരും കസ്റ്റഡിയിലായി.
അതിനിടെ റിമാൻഡിൽ കഴിയുന്ന ശിവരഞ്ജിത്ത്, നസീം എന്നിവരെ നുണപരിശോധനക്ക് വിധേയമാക്കാനുള്ള അപേക്ഷ ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. ഇവർക്ക് വീണ്ടും പരീക്ഷ നടത്തണമെന്നും ൈക്രംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ആ അപേക്ഷയിൽ ഇൗമാസം 20ന് കോടതി വിധിപറയും. പി.എസ്.സി കോൺസ്റ്റബിൾ പരീക്ഷാതട്ടിപ്പിെൻറ മുഖ്യസൂത്രധാരകൻ പ്രണവാണെന്നാണ് അന്വേഷണസംഘത്തിെൻറ വിലയിരുത്തൽ. നേരത്തേ അറസ്റ്റിലായ മൂന്നുപേരും ഇൗ രീതിയിലാണ് മൊഴി നൽകിയത്. യൂനിവേഴ്സിറ്റി കോളജിലെ കത്തിക്കുത്ത് കേസിൽ 17ാം പ്രതിയുമാണ് ഇയാൾ.
പ്രണവിനെ ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പിെൻറ സമ്പൂർണ വിവരങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. പ്രണവിനെ നേരത്തേ പി.എസ്.സി വിജിലൻസും ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിന്നാലെ ഇയാൾ ഒളിവില്‍ പോകുകയായിരുന്നു. അതിനിടെ, പി.എസ്.സി പരീക്ഷാതട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം ഉദ്യോഗാർഥികൾ ഹൈകോടതിയിൽ ഹരജി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.