Posted On
date_range Updated On
date_range ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രഥമ വനിത ഡയറക്ടറായി ഡോ. പി.എസ്. ശ്രീകല ചുമതലയേറ്റു
തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ വനിത ഡയറക്ടറായി ഡോ. പി.എസ്. ശ്രീകല തിരുവനന്തപുരം നളന്ദയിലെ ആസ്ഥാന ഓഫിസിലെത്തി ചുമതലയേറ്റു.
സാക്ഷരത മിഷൻ മുൻ ഡയറക്ടറും തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ മലയാളംവിഭാഗം അസോസിയേറ്റ് പ്രഫസറുമാണ്. കേരള സർവകലാശാല സിൻഡിക്കേറ്റിലും കേരള സാഹിത്യ അക്കാദമി നിർവാഹക സമിതിയിലും അംഗമായിരുന്നു. കേരള സ്ത്രീ പഠനകേന്ദ്രം ഡയറക്ടർ, വനിതാസഹിതി സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു. ഇ.എം.എസിന്റെ ഭാഷാസാഹിത്യ സംഭാവനകളെ ആസ്പദമാക്കിയുള്ള പഠനത്തിൽ യു.ജി.സി ഫെലോഷിപ്പോടെ പിഎച്ച്.ഡി നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.