തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനം തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുന്നതിൽ തടസമില്ലെന്ന് ബി.ജെ.പി സംസ്ഥ ാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. മുഖ്യതെരഞ്ഞെടുപ്പ് ഒാഫീസർ വിളിച്ച സർവകക്ഷി യോഗത്തിന് ശേഷം മാധ്യമ പ്രവർത ്തകരോട് സംസാരിക്കുേമ്പാഴാണ് ശ്രീധരൻപിള്ള ഇക്കാര്യം പറഞ്ഞത്.
മുഖ്യതെരഞ്ഞെടുപ്പ് ഒാഫീസർ ശബരിമല വിഷയത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്. മതവിദ്വേഷമുണ്ടാക്കുന്ന തരത്തിൽ വിഷയം ഉന്നയിക്കരുതെന്നാണ് ഒാഫീസറുടെ നിർദേശമെന്ന് ശ്രീധരൻപിള്ള പറഞ്ഞു.
അതേസമയം, ശബരിമല പ്രചാരണ വിഷയമാക്കുമെന്ന നിലപാട് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ ആവർത്തിച്ചു. ശബരിമല പ്രചാരണ വിഷയമാക്കിയില്ലെങ്കിലും എല്ലാവരുടെയും മനസിൽ ശബരിമലയുണ്ടാകുമെന്നും കുമ്മനം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.