സി.പി.എമ്മി​െൻറ ഭരണഘടനയല്ല നടപ്പിലാക്കേണ്ടതെന്ന്​ പി.എസ്​ ശ്രീധരൻപിള്ള

തിരുവനന്തപുരം: സി.പി.എമ്മി​​െൻറ ഭരണഘടനയല്ല ശബരിമലയിൽ നടപ്പിലാക്കേണ്ടതെന്ന്​ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്​ ശ്രീധരൻപിള്ള. മുൻവിധിയോടെയാണ്​ ശബരിമല വിഷയത്തെ സർക്കാർ സമീപിച്ചത്​. തിരക്കഥക്കനുസരിച്ചാണ്​ സർക്കാർ മുന്നോട്ട്​ പോവുന്നത്​​. ശബരിമല വിഷയത്തിലെ സർവകക്ഷി യോഗം പ്രഹസനമായിരുന്നുവെന്നും ശ്രീധരൻപിള്ള വ്യക്​തമാക്കി.

പുന:പരിശോധന ഹരജി പരിഗണിക്കുന്നത്​ വരെ വിധി നടപ്പാക്കാതിരിക്കാൻ സർക്കാറിന്​ സാധിക്കും. എന്നാൽ, പാർട്ടി കോൺഗ്രസ്​ തീരുമാനപ്രകാരം നിരീശ്വരവാദം പ്രചരിപ്പിക്കാനാണ്​ സർക്കാർ ശ്രമിക്കുന്നത്​. ഇൗയൊരു സാഹചര്യത്തിൽ വിശ്വാസികൾ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അതിന്​ ബി.ജെ.പി പിന്തുണ നൽകുമെന്നും ശ്രീധരൻപിള്ള പറഞ്ഞു. ബി.ജെ.പി സഹന സമരവുമായി മുന്നോട്ട്​ പോകുമെന്നും അദ്ദേഹം വ്യക്​തമാക്കി.

Tags:    
News Summary - P.S Sreedharan pilla on sabarimala issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.