കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് വിലക്ക്

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം. സർവകലാശാല കെട്ടിടങ്ങൾ, പരീക്ഷഭവൻ, അഡ്മിനിസ്ട്രേറ്റിവ് ഓഫീസ് എന്നിവയുടെ 200 മീറ്റർ ചുറ്റളവിൽ പ്രകടനങ്ങളോ സമരമോ, ധർണയോ നടത്താൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു.

ക്യാമ്പസിൽ കഴി‍ഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി നിരവധി സംഘർഷങ്ങളും പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്.

സർവകലാശാലകളിൽ സമരങ്ങൾ പാടില്ല എന്ന് ഹൈകോടതി നേരത്തെ നിർദേശം നൽകിയിരുന്നു. ഹൈകോടതിയുടെ നേരത്തെയുള്ള ഈ ഉത്തരവ് അടിസ്ഥാനമാക്കിയാണ് ഇപ്പോൾ നിരോധനം കൊണ്ടുവന്നത്.
നിരോധനം ഏർപ്പെടുത്തിയതായി കാണിച്ച് തേഞ്ഞിപ്പലം എസ്.എച്ച്.ഒ വിദ്യാർഥി സംഘടനകൾക്ക് കത്തയച്ചു.

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അടുത്തിടെയുണ്ടായ അ​തി​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ ഒ​മ്പ​ത് എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​കരെ സസ്പെൻഡ് ചെയ്തിരുന്നു. ​സ്.​എ​ഫ്.​ഐ സം​സ്ഥാ​ന ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി സ​യ്യി​ദ് മു​ഹ​മ്മ​ദ് സാ​ദി​ഖ്, മു​ന​വ്വി​ർ, ശ്രീ​ഹ​രി, നി​ഖി​ൽ റി​യാ​സ്, ലി​നീ​ഷ്, ഹ​രി രാ​മ​ൻ, അ​ന​സ് ജോ​സ​ഫ്, അ​ന​ന്ദു, അ​മ​ൽ ഷാ​ൻ എ​ന്നി​വ​രെ​യാ​ണ് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. ര​വീ​ന്ദ്ര​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ​ട​പ​ടി​ക്ക് വി​ധേ​യ​രാ​യ​വ​ർ ഹോ​സ്റ്റ​ൽ താ​മ​സം നിർത്തണ​മെ​ന്നും ഉ​ത്ത​ര​വുണ്ടായിരുന്നു.

Tags:    
News Summary - Protests banned in Calicut University campus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.