കോഴിക്കോട്: അടുത്ത അധ്യയന വർഷേത്തക്കുള്ള പ്ലസ്വൺ, പ്ലസ്ടു പാഠപുസ്തകങ്ങളുടെ ഓർഡർ നൽകാതെ നിസ്സഹകരണവും പ്രതിഷേധവുമായി ഹയർെസക്കൻഡറി പ്രിൻസിപ്പൽമാർ. 1900ഓളം സ്കൂളുകളിൽ 1170 സ്കൂളുകളിൽനിന്നും പുസ്തകങ്ങളുടെ ഓർഡർ ലഭിക്കാത്തത് ഹയർ സെക്കൻഡറി വകുപ്പിനെ കുഴക്കുന്നു. ഇതുമായി ബന്ധപ്പെട്ട പരാതികളിൽ നടപടിയില്ലാത്തതിനാലാണ് പ്രിൻസിപ്പൽമാർ നിസ്സഹകരണം തുടങ്ങിയത്.
അടുത്ത വർഷത്തേക്കുള്ള പ്ലസ്വൺ കുട്ടികൾക്ക് എത്ര പുസ്തകം വേണമെന്ന് കൃത്യമായ കണക്ക് കിട്ടില്ലെന്ന് പ്രിൻസിപ്പൽമാർ ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും പുസ്തകം വാങ്ങിയാൽ തിരിച്ചു വാങ്ങുന്ന പതിവ് അധികൃതർക്കില്ല. ബാക്കിയാകുന്ന പുസ്തകത്തിെൻറ പണം സ്വന്തം കൈയിൽ നിന്ന് മുടക്കുകയാണെന്ന് പ്രിൻസിപ്പൽമാർ പരാതിപ്പെടുന്നു. ഓർഡർ ചെയ്ത പുസ്തകങ്ങൾ സമയത്തിന് എത്താത്തതിനാൽ കുട്ടികൾ പുറത്തുനിന്നടക്കം വാങ്ങാറുണ്ട്.
ഇതോടെ സ്കൂളുകളിൽ പുസ്തകങ്ങൾ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. 2016ൽ സിലബസ് മാറിയപ്പോൾ അടുത്ത വർഷത്തേക്ക് ഉപയോഗിക്കാൻ പോലും കഴിഞ്ഞില്ല.
പല സ്കൂളുകളും മുൻ വർഷങ്ങളിൽ നൽകിയ പുസ്തകങ്ങളുടെ പണത്തിെൻറ കാര്യത്തിൽ അവ്യക്തതയുണ്ട്. പുസ്തകം വിതരണം ചെയ്യുന്ന സിആപ്റ്റിെൻറയും പ്രിൻസിപ്പൽമാരുടെയും കണക്കിൽ ഏറെ വ്യത്യാസം വരാറുണ്ട്. ബാക്കിയുള്ള പുസ്തകങ്ങളുെട പണം നൽകാത്തതിന് വിരമിക്കൽ ആനുകൂല്യങ്ങൾ തടഞ്ഞതായും പ്രിൻസിപ്പൽമാർ പരാതിപ്പെടുന്നു.
പത്താം ക്ലാസ് വരെയുള്ള പുസ്തകങ്ങൾ ജില്ല പാഠപുസ്തക ഡിപ്പോ വഴി കൃത്യമായി വിതരണം െചയ്യാറുണ്ട്. ഹൈസ്കൂളിന് കോ ഓപറേറ്റിവ് സ്റ്റോറുകളുണ്ട്. പ്ലസ് ടു പാഠപുസ്തകങ്ങൾ കൊറിയർ ഏജൻസികളാണ് എത്തിക്കുന്നത്. ഇവ കൃത്യമായി എത്താറുമില്ല.
ഓർഡർ നൽകാതിരിക്കാനുള്ള കാരണം ബുധനാഴ്ചക്കകം നൽകണെമന്നാവശ്യെപ്പട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രിൻസിപ്പൽമാർക്ക് സർക്കുലറയച്ചിരുന്നു. കാരണമറിയിക്കാനുള ഗൂഗ്ൾഫോമിൽ ആവശ്യങ്ങൾ എഴുതി പ്രിൻസിപ്പൽമാർ പ്രതിഷേധമറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.