കേന്ദ്രമന്ത്രി മുരളീധരനുനേരെ വനിത മാധ്യമപ്രവർത്തകരുടെ പ്രതിഷേധം -VIDEO

തൃ​ശൂ​ർ: കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ സം​സ്​​ഥാ​ന സ​മ്മേ​ള​ന​ത്തി​ലെ പ​രാ​മ​ർ​ശ​ത്തി​​െൻറ പേ​രി​ൽ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നു​നേ​രെ പ്ര​തി​ഷേ​ധം. വ​നി​ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി​യെ ത​ട​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് സ​ഹ​പ്ര​വ​ർ​ത്ത​ക​യെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​യാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ ന്യാ​യീ​ക​രി​ച്ചും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ വി​മ​ർ​ശി​ച്ചും സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ച്ച​താ​യി​രു​ന്നു പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണം.

ആ​ദ​ര സ​മ്മേ​ള​ന​ത്തി​​െൻറ ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ​യാ​യി​രു​ന്നു, ആ​രോ​പ​ണ വി​ധേ​യ​നെ ന്യാ​യീ​ക​രി​ച്ചും തു​ല്യ​നീ​തി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​മു​ള്ള മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം. ആ​രോ​പി​ത​​െൻറ മ​നു​ഷ്യാ​വ​കാ​ശം ആ​രും പ​രി​ഗ​ണി​ച്ചി​ല്ല. ചി​ല​ർ ചെ​യ്യു​മ്പോ​ൾ ശ​രി​യും ചി​ല​ർ ചെ​യ്യു​മ്പോ​ൾ തെ​റ്റു​മാ​ക​രു​തെന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Full View

പ്ര​സം​ഗം ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ, പ​രാ​മ​ർ​ശം ശ​രി​യാ​യി​ല്ലെ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ കേ​ന്ദ്ര​മ​ന്ത്രി​യെ അ​റി​യി​ച്ചു. വി​യോ​ജി​ക്കാ​ൻ സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​​െൻറ പ്ര​തി​ക​ര​ണം. താ​ൻ അ​ഭി​പ്രാ​യം പ​റ​ഞ്ഞ​താ​ണെ​ന്നും എ​ന്നും വ​നി​ത​മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പ​മാ​ണ് താ​നെ​ന്നും മു​ര​ളീ​ധ​ര​ൻ പി​ന്നീ​ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു.​

Tags:    
News Summary - protest in kuwj state conference against bjp minister-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.