നി​യ​ന്ത്ര​ണ​ത്തിന് ആശ്വാസം; 400 മെ​ഗാ​വാ​ട്ട് കി​ട്ടിയെന്ന് കെ.എസ്.ഇ.ബി

തി​രു​വ​ന​ന്ത​പു​രം: പ​വ​ർ എ​ക്സ്ചേ​ഞ്ച് വ​ഴി ഏ​ക​ദേ​ശം 400 മെ​ഗാ​വാ​ട്ട് അ​ധി​ക വൈ​ദ്യു​തി ല​ഭ്യ​മാ​യ​തി​നാ​ൽ വ്യാ​ഴാ​ഴ്ച വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​ല്ല. ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി 50 മി​നി​റ്റ് വ​രെ വൈ​ദ്യു​തി നി​ന്ത്ര​ണം ഉ​ണ്ടാ​കു​മെ​ന്ന് അ​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​ത്​ വേ​ണ്ടി​വ​ന്നി​ല്ലെ​ന്നാ​ണ്​ വി​വ​രം.

ബു​ധ​നാ​ഴ്ച ആ​ന്ധ്ര​യി​ൽ നി​ന്ന് 200 മെ​ഗാ​വാ​ട്ട് വ​രെ​യും ബീ​ഹാ​റി​ൽ നി​ന്ന നൂ​റ്​ മെ​ഗാ​വാ​ട്ടും പ​വ​ർ​എ​ക്സ്ചേ​ഞ്ചി​ൽ നി​ന്നും വൈ​ദ്യു​തി ല​ഭ്യ​മാ​യ​തി​നാ​ൽ രാ​ത്രി ഒ​മ്പ​തി​ന് ശേ​ഷം വൈ​ദു​തി നി​ന്ത്ര​ണം ഉ​ണ്ടാ​യി​ല്ല. ഒ​മ്പ​ത് വ​രെ ഭാ​ഗി​ക നി​യ​ന്ത്ര​ണം വ​ന്നു. മ​ഴ പെ​യ്തി​ട്ടും സം​സ്ഥാ​ന​ത്ത്​ 96.01 ദ​ശ​ല​ക്ഷം യൂ​നി​റ്റാ​ണ് ഉ​പ​യോ​ഗം. ഇ​തി​ൽ സം​സ്ഥാ​ന​ത്ത് നി​ന്നു​ള്ള ഉ​ത്പാ​ദ​നം 17.12 ദ​ശ​ല​ക്ഷം യു​നി​റ്റ് മാ​ത്ര​മാ​ണ്. ബാ​ക്കി 78.89 ദ​ശ​ല​ക്ഷ​വും പു​റ​ത്ത് നി​ന്ന് കൊ​ണ്ടു​വ​ന്ന​താ​ണ്.

ബുധനാഴ്ച സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെ.എസ്.ഇ.ബി നേരത്തേ അറിയിച്ചിരുന്നു. വൈകിട്ട് 6:15നും 12:35നും ഇടയിലായിരുന്നു പവർകട്ട്. ദീർഘകാല കരാർ വഴി ലഭ്യമാകേണ്ടിയിരുന്ന 150 മെഗാവാട്ട് വൈദ്യുതിയും മധ്യപ്രദേശിൽനിന്ന് സ്വാപ്പ് പ്രകാരം കിട്ടാനുള്ള 200 മെഗാവാട്ടും ലഭ്യമാകാതിരുന്നതാണ് ബുധനാഴ്ചയിലെ നിയന്ത്രണത്തിന് കാരണമായത്. അതുകൊണ്ട് ഏകദേശം 600 മുതൽ 800 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും പവർക്കട്ട് അനിവാര്യമാണെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - Power Cuts Avoided in Kerala as KSEB Secures 400 MW via Power Exchange

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.