ഇ.പി.എഫ് ആനുകൂല്യങ്ങൾ വേഗത്തിൽ ലഭിക്കാൻ നടപടി; അസി. കമീഷണർ

കോഴിക്കോട്: നിർബന്ധിത ഇ.പി.എഫ് പരിരക്ഷയ്ക്കുള്ള നിയമപരമായ വേതനപരിധി പ്രതിമാസം 15,000ൽനിന്ന് 25,000 ആയി ഉയർത്തിയതോടെ കൂടുതൽ തൊഴിലാളികളെ സാമൂഹിക സുരക്ഷയുടെ പരിധിയിൽ ഉൾപ്പെടുത്താൻ സാധിക്കുമെന്ന് അസി. പി.എഫ് കമീഷണർ ഗൗരവ് വർമ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ഇ.പി.എഫ്.ഒ ആനുകൂല്യങ്ങൾ വേഗത്തിൽ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിൽ യു.എ.എൻ ഫേസ് ഓതന്റിഫിക്കേഷൻ ടെക്‌നോളജി, യുമാങ് ആപ്പ് തുടങ്ങിയ ഡിജിറ്റൽ സംരംഭങ്ങളിലൂടെ തൊഴിലാളികൾക്കും സ്ഥാപനങ്ങൾക്കും സാമൂഹികസുരക്ഷ പദ്ധതി കൂടുതൽ ഉറപ്പാക്കും. വര്‍ധിപ്പിച്ച പരിധി അര്‍ഹരായ തൊഴിലാളികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ഇ.പി.എഫ്, ഇ.പി.എസ്, ഇ.ഡി.എല്‍.ഐ എന്നിവക്ക് കീഴിലുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും സഹായിക്കും.

അവരുടെ സമാഹരിച്ച ബാലന്‍സിന്റെ 75 ശതമാനം വരെ ഓണ്‍ലൈന്‍ ആയി പിന്‍വലിക്കാം. അഞ്ച് ലക്ഷംവരെ വരുന്ന അര്‍ഹമായ ക്ലെയിമുകള്‍ ഇപ്പോള്‍ മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ‘ഓട്ടോ-സെറ്റില്‍മെന്റ്’ ചെയ്യാനുള്ള സൗകര്യം ഉടൻ നടപ്പാവും.

പ്രധാന്‍ മന്ത്രി വിക്‌സിത് ഭാരത് റോസ്ഗര്‍ യോജന (പി.എം.വി.ബി.ആര്‍.വൈ) വഴി തൊഴില്‍ സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നുണ്ട്. അര്‍ഹമായ സ്ഥാപനങ്ങള്‍ക്ക്, നോണ്‍-മാനുഫാക്ചറിങ് മേഖലകളില്‍ വര്‍ഷത്തേക്കും മാനുഫാചറിങള മേഖലകളില്‍ നാല് വര്‍ഷത്തേക്കും ഓരോ ജീവനക്കാരനും പ്രതിമാസം 23,000 വരെ ഇന്‍സെന്റീവ് ലഭിക്കും. ഇ.പി.എഫ് നടപ്പാക്കാത്ത സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്‍ഫോഴ്സ്‌മെന്റ് ഓഫിസര്‍മാരായ യു.വി. ചന്ദ്രബാബു, കെ. അപര്‍ണ മേനോന്‍, അക്കൗണ്ട്‌സ് ഓഫിസര്‍ വി.കെ. രേഖ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.

Tags:    
News Summary - EPF Benefits to Be Delivered Faster Assistant Commissioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.