കെ.എം. മാണിക്കെതിരെ പ്രതിഷേധം: എ.എ. റഹിമിനെയും എം. സ്വരാജിനെയും വെറുതെവിട്ടു

തിരുവനന്തപുരം: മുൻമന്ത്രി കെ.എം. മാണിക്കെതിരെ നിയമസഭക്ക്​ പുറത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ സി.പി.എം നേതാക്കളായ എ.എ. റഹിം എം.പിയെയും എം. സ്വരാജിനെയും കോടതി വെറുതെവിട്ടു. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ്-4 കോടതിയാണ് വെറുതെവിട്ടത്.

കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ എൽ.ഡി.എഫ് നിയമസഭ ഉപരോധിച്ച സംഭവത്തിലായിരുന്നു കേസ്. പൊലീസ് ഉദ്യോഗസ്ഥരെ ഉപദ്രവിച്ചു, പൊതുമുതൽ നശിപ്പിച്ചു എന്നീ കുറ്റങ്ങളാണ് റഹീമിനും സ്വരാജിനുമെതിരെ ചുമത്തിയത്.

യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷൻ വാദം തള്ളിയാണ് പ്രതികളെ കോടതി വെറുതെവിട്ടത്. 

Tags:    
News Summary - Protest against K.M. Mani: A.A. Rahim and M. Swaraj was also acquitted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.