കണ്ണൂർ വിമാനത്താവള കവാടം ഉപരോധിച്ച്​ പ്രദേശവാസികൾ

കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ പ്രദേശവാസികൾക്ക്​ ജോലി നൽകാത്തതിൽ പ്രതിഷേധിച്ച്​ വിമാനത്താവള കവാടം ഉപരോധിച്ചു. ഇന്നു രാവിലെയാണ് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ കല്ലേരിക്കരയിലെ കവാടം ഉപരോധിച്ചത്. പിന്നീട്​ കിയാൽ എം.ഡിക്ക് നിവേദനം നൽകാമെന്ന പോലീസി​​​െൻറ ഉറപ്പിൽമേൽ രണ്ടു മണിക്കൂറിനു ശേഷം ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.

വിമാനത്താവളം നിർമാണം ആരംഭിക്കുന്നത് മുതൽ ജോലിയിലുള്ളവരെ പരിഗണിക്കാതെ ജില്ലയിലെ വിവിധ മേഖലയിലുള്ളവർക്ക് ജോലി നൽകിയതിൽ പ്രതിഷേധിച്ചാണ് കല്ലേരിക്കര പ്രദേശവാസികൾ പ്രക്ഷോഭത്തിനിറങ്ങിയത്‌. സമരത്തി​​​െൻറ ആദ്യ ഘട്ടമെന്ന നിലയിലാണ് കവാടം ഉപരോധിച്ചത്.

രാവിലെ ഏഴുമണിയോടെ കവാടത്തിലെത്തിയ സ്ത്രീകൾ അടക്കമുള്ളവർ വിമാനത്താവളത്തിലേക്കുള്ള റോഡ് ഉപരോധിക്കുകയായിരുന്നു. സ്ഥലത്തെത്തിയ മട്ടന്നൂർ എസ്.ഐ ശിവൻ ചോടേത്ത് സമരക്കാരുമായി സംസാരിച്ചുവെങ്കിലും സമരത്തിൽ നിന്നു പിൻമാറിയില്ല. തുടർന്ന്​ കിയാൽ എം.ഡിയുമായി പൊലീസ് സംസാരിച്ചു. എം.ഡിയെ കണ്ടു നിവേദനം നൽകാൻ സൗകര്യം ഏർപ്പെടുത്തിയതോടെ ഒമ്പതോടെ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.

വർഷങ്ങളായി വിമാനത്താവളത്തിൽ വിവിധ മേഖലയിൽ ജോലി ചെയ്യുന്ന 170 ഓളം പേരെ പരിഗണിക്കാതെ പുറത്തുള്ളവർക്ക് ജോലി നൽകുകയായിരുന്നുവത്രെ. ജോലി ലഭിക്കുന്നതിനു കിയാൽ ആവശ്യപ്പെട്ടതു പ്രകാരം അപേക്ഷയു പോലീസി​​​െൻറ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ നൽകിയെങ്കിലും പരിഗണിച്ചില്ലെന്നു സമരക്കാർ പറയുന്നു.
29 വയസു മുതൽ 60 വയസുവരെയുള്ള സ്ത്രീകളാണ് വിമാനത്താവളത്തിൽ ക്ലീനിംഗിനും ചെടിനടലിനും ഉൾപ്പെടെയുള്ള ജോലികൾ ചെയ്യുന്നത്​. വർഷങ്ങളോളം വെയിലും മഴയും കൊണ്ടു ജോലി ചെയ്ത തങ്ങളെ പരിഗണിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നു തൊഴിലാളികൾ പറഞ്ഞു.

Tags:    
News Summary - Protest against Kannur International Airport - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.