മന്ത്രി കെ. രാധാകൃഷ്ണൻ
Posted On
date_range Updated On
date_range പട്ടികവിഭാഗങ്ങളെ 'ഹരിജൻ' എന്ന് പരാമർശിക്കുന്നത് വിലക്കി മന്ത്രി രാധാകൃഷ്ണൻ
തിരുവനന്തപുരം: പട്ടികവിഭാഗങ്ങളെ 'ഹരിജൻ' എന്ന് പരാമർശിക്കുന്നത് വിലക്കി മന്ത്രി കെ. രാധാകൃഷ്ണൻ. പൂത്തോൾ ചാത്തൻ മാസ്റ്റർ സ്മാരക ഭൂമിയിൽ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ നിർമാണത്തെക്കുറിച്ച് പി. ബാലചന്ദ്രെൻറ സബ്മിഷന് മറുപടിയിലായിരുന്നു മന്ത്രിയുടെ പരാമർശം. പ്രസംഗത്തിനിടെ പലപ്രാവശ്യം ഹരിജനങ്ങൾ എന്ന് പരാമർശിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. ഹരിജനങ്ങൾ എന്ന് പറയാൻ പാടില്ലെന്നും എല്ലാവരും ശ്രദ്ധിക്കാനാണ് താനിത് പറയുന്നതെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രാനുമതി ലഭിച്ചാലുടൻ ഹോസ്റ്റലിെൻറ നിർമാണം ആരംഭിക്കുമെന്നും മന്ത്രി മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.