ട്രെയിനിൽനിന്ന് പിടികൂടിയ പുകയില ഉൽപന്നങ്ങൾ
Posted On
date_range Updated On
date_range ട്രെയിനിൽ നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തു
പാലക്കാട്: ആർ.പി.എഫ് ക്രൈം ഇന്‍റലിജൻസ് ബ്രാഞ്ച് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ കേരള എക്സ്പ്രസിന്‍റെ ജനറൽ കമ്പാർട്ട്മെന്‍റിൽ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 60 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി.
പിടിച്ചെടുത്ത ഉൽപന്നങ്ങൾക്ക് പൊതുവിപണിയിൽ രണ്ട് ലക്ഷത്തോളം രൂപവില വരുമെന്ന് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത ഉൽപന്നങ്ങൾ തുടർ നടപടികൾക്കായി എക്സൈസിന് കൈമാറി.
ആർ.പി.എഫ് സി.ഐ കേശവദാസ്, എസ്.ഐമാരായ അജിത് അശോക്, എ.എസ്.ഐമാരായ കെ. സജു, എം. രവി, ഹെഡ് കോൺസ്റ്റബിൾ എൻ. അശോക്, അബ്ദുൽ സത്താർ, എക്സൈസ് പ്രിവന്‍റിവ് ഓഫിസർ എസ്. സുരേഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.