തിരുവനന്തപുരം: ഒമ്പതുവർഷം കൊണ്ട് കേരളത്തിലെ സ്റ്റാർട്ടപ് മേഖലയിൽ 64,000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചെന്ന് സംസ്ഥാന സർക്കാറിന്റെ പ്രോഗസ് റിപ്പോർട്ട്. 2016ൽ 300 സ്റ്റാർട്ടപ്പുകൾ ഉണ്ടായിരുന്ന കേരളത്തിൽ ഇപ്പോൾ 6400 സ്റ്റാർട്ടപ്പുകളുണ്ട്. ഒരു ലക്ഷം തൊഴിലവസരങ്ങൾ സ്റ്റാർട്ടപ് മേഖലയിൽ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.
സംരംഭകത്വ പ്രോത്സാഹനത്തിന്റെ ഭാഗമായി 3,53,133 പുതിയ സംരംഭങ്ങൾ സംസ്ഥാനത്ത് ആരംഭിക്കുകയും അതുവഴി 22,688.47 കോടിയുടെ നിക്ഷേപവുമുണ്ടായി. സംരംഭങ്ങൾ വഴി 7,49 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 2,80,015 ഉദ്യോഗാർഥികൾക്ക് പി.എസ്.സി വഴി നിയമനം ലഭിച്ചു. ലൈഫ് മിഷൻ പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകൾ നിർമിക്കുമെന്ന വാഗ്ദാനം പാലിക്കും.
2025 മാർച്ച് വരെ 4,51,631 വീടുകൾ പൂർത്തീകരിച്ചു നൽകി. ഒന്നും രണ്ടും പിണറായി സർക്കാറുകളുടെ കാലത്ത് 4,00,956 പട്ടയങ്ങൾ വിതരണം ചെയ്തു. കേരളത്തിന്റെ തനത് നികുതിവളർച്ച 2020-21ന് ശേഷം 2024-25 വരെ 71.66 ശതമാനമായി ഉയർന്നു.കേരളത്തിൽ 64,006 കുടുംബങ്ങൾ അതിദരിദ്രരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അവരിൽ 59,707 പേരെ (79.22 ശതമാനം) അതിദാരിദ്രമുക്തമാക്കി.
ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലായി 2016 മുതൽ 2025 മാർച്ചുവരെ 66,000 ത്തോളം തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിച്ചു. 2016ൽ കേരളത്തിലെ ഐ.ടി പാർക്കുകളിലെ കമ്പനികളുടെ എണ്ണം 702 ആയിരുന്നെങ്കിൽ ഇന്നത് 1156 ആയി വർധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.