ദൃശ്യവിരുന്ന് തീര്‍ത്ത് കലാകാരന്മാരുടെ ഘോഷയാത്ര

കുറ്റ്യാടി: തനത് കലാരൂപങ്ങളുമായി സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നത്തെിയവര്‍ അവതരിപ്പിച്ച ഘോഷയാത്ര കുറ്റ്യാടിക്ക് പുത്തന്‍ ദൃശ്യവിരുന്നായി. പ്രഫഷനല്‍ പ്രോഗ്രാം ഏജന്‍റ്സ് ഫെഡറേഷന്‍ (പാഫ്) ഒമ്പതാം സംസ്ഥാന സമ്മേളനത്തിന്‍െറ ഭാഗമായാണ് ടൗണിനെ വര്‍ണാഭമാക്കിയ കലാപ്രകടനങ്ങള്‍ അരങ്ങേറിയത്. വടകര റോഡില്‍ കടേക്കച്ചാല്‍ മുതല്‍ ഒരു കിലോമീറ്റര്‍ അകലെ മരുതോങ്കര റോഡുവരെ വിവിധ കലാരൂപങ്ങള്‍ നിറഞ്ഞാടുകയായിരുന്നു. സാധാരണ ഇനങ്ങള്‍ ഒഴിവാക്കി പുതുമയുള്ളവയാണ് അവതരിപ്പിച്ചത്. തെയ്യങ്ങളും കുംഭാട്ടവും കരകാട്ടവും മയിലാട്ടവും ചെണ്ടമേളക്കാരും പെരുമ്പറ മുട്ടുകാരും റോഡുനീളെ തിങ്ങിനിറഞ്ഞ ആയിരങ്ങളെ ആവേശത്തിലാക്കി. നാടന്‍ കലാരൂപങ്ങളും പുലിക്കളിക്കാരും അകമ്പടി സേവിച്ചു.
സമാപന സമ്മേളനം ഇ.കെ. വിജയന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പാഫ് പ്രസിഡന്‍റ് ചന്ദ്രന്‍ ഗുരുവായൂര്‍ അധ്യക്ഷത വഹിച്ചു. ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. സജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ സി.എന്‍. ബാലകൃഷ്ണന്‍ (കുറ്റ്യാടി), കെ.ടി. അശ്വതി (കായക്കൊടി), പി.സി. രവീന്ദ്രന്‍, സിനി ആര്‍ട്ടിസ്റ്റ് ശരത്, കെ.വി. ജമീല, ശ്രീജേഷ് ഊരത്ത്, എം.കെ. ശശി, ഒ.വി. ലത്തീഫ്, മനോജ് പീലി, ഷാജു വന്ദന എന്നിവര്‍ സംസാരിച്ചു. വിവിധ രംഗങ്ങളില്‍ പ്രാഗല്ഭ്യം തെളിയിച്ച കലാകാരന്മാരെ ആദരിച്ചു. ഗാനമേള, മാജിക് ഷോ, നാടകം എന്നിവയും അരങ്ങേറി.

Tags:    
News Summary - proffesssional program kuttyadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.