ചാലക്കുടി ലോക്സഭ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാർഥി പ്രഫ. സി. രവീന്ദ്രനാഥ് ഇന്നസെന്റിന്റെ കുടുംബാംഗങ്ങളുമായി സംസാരിക്കുന്നു
ഇരിങ്ങാലക്കുട: ചാലക്കുടി ലോക്സഭ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പ്രഫ. സി. രവീന്ദ്രനാഥ് മുന്‍ എം.പി ഇന്നസെന്റിന്റെ വീട് സന്ദര്‍ശിച്ചു.
രാവിലെ എത്തിയ രവീന്ദ്രനാഥിനെ ഇന്നസെന്റിന്റെ ചെറുമകന് ജൂനിയര്‍ ഇന്നസെന്റ് പൂച്ചെണ്ട് നല്കി സ്വീകരിച്ചു. കുടുംബാംഗങ്ങളുമായി ഏറെ നേരം സംസാരിച്ച ശേഷമാണ് മടങ്ങിയത്. ചാലക്കുടിയില്‍ ഇത്തവണ വിജയം സുനിശ്ചിതമാണെന്നും ചാലക്കുടിയുടെ മനസ്സ് ഇടതുമുന്നണിക്കൊപ്പമാണെന്നും വാര്‍ത്തമാനകാല രാഷ്ട്രീയവും കൂടിച്ചേരുമ്പോള്‍ വന്‍ഭൂരിപക്ഷത്തില്‍ ഇടതുമുന്നണി വിജയിക്കുമെന്നും രവീന്ദ്രനാഥ് പറഞ്ഞു. ഇന്നസെന്റിന്റെ വീട് സന്ദര്‍ശനം കൂടുതല്‍ ആവേശം പകരുന്നതായും അദ്ദേഹം പറഞ്ഞു.സി.പി.എം. ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വി.എ. മനോജ്കുമാര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.