പ്രഫ. മീരാക്കുട്ടി സ്മാരക അധ്യാപക അവാർഡ് ഡോ. മിനി പ്രസാദിന്

കൊച്ചി: പ്രഫ. പി. മീരാക്കുട്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ അധ്യാപക അവാർഡിന് ഡോ. മിനി പ്രസാദ് അർഹയായി. 25,000 രൂപയു ം പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

കോഴിക്കോട് സർവകലാശാല മലയാള വിഭാഗം തലവൻ ഡോ. എൽ. തോമസുകുട്ടി അധ്യക്ഷനും അലിഗഢ് സർവകലാശാലയുടെ മോഡേൺ ഇന്ത്യൻ ലാംഗ്വേജസ് ചെയർപേഴ്സൺ ഡോ. നൂജും, ഗ്രന്ഥപ്പുര സാംസ്കാരിക വേദി കൺവീനർ എൻ.എം നൂലേലി എന്നിവർ അംഗങ്ങളായ സമിതിയാണ് കേരളത്തിലെ കോളജ് സർവകലാശാല മലയാളം അധ്യാപകരിൽ നിന്ന് ഡോ. മിനി പ്രസാദിനെ തെരഞ്ഞെടുത്തത്.

ചുങ്കത്തറ മാർത്തോമ കോളജ് അധ്യാപികയായ ഡോ. മിനി പ്രസാദ് ഗ്രന്ഥകാരി കൂടിയാണ്. അധ്യാപക മികവിനൊപ്പം പരിസ്ഥിതി നിരൂപണം, പരിസ്ഥിതി സ്ത്രീവാദം എന്നിവയുടെ അടിസ്ഥാനത്തിൽ നിരൂപണ സാഹിത്യ ശാഖക്ക് നൽകിയ സംഭാവനയും പുരസ്കാര സമിതി പരിഗണിച്ചു.

പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായിരുന്ന പ്രഫ. മീരാക്കുട്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ചാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

Tags:    
News Summary - prof-P-Meerakutty-award-to-mini-prasad-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.