പ്രഫ. ​എൻ.കെ. മുസ്​തഫ കമാൽപാഷ നിര്യാതനായി

മലപ്പുറം: പ്രമുഖ ചരിത്ര പണ്ഡിതനും ഗ്രന്ഥകാരനും തിരൂരങ്ങാടി പി.എസ്​.എം.ഒ കോളജിലെ ചരിത്ര വിഭാഗം തലവനുമായിരുന്ന പ്രഫ. എൻ.കെ. മുസ്തഫ കമാൽപാഷ അന്തരിച്ചു. അസുഖബാധിതനായി വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു അദ്ദേഹം. ഇസ്​ലാമിക ചരിത്രത്തിലും മധ്യ പൗരസ്ത്യ ദേശ ചരിത്രത്തിലും പാണ്ഡിത്യമുള്ള കമാൽപാഷ, അക്കാദമിക വിദഗ്​ധനെന്നതിലുപരി സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.

32 വർഷം തിരൂരങ്ങാടി പി.എസ്​.എം.ഒ കോളജ്​ ചരിത്ര വിഭാഗം തലവനായിരുന്നു. കാലിക്കറ്റ്​ യൂനിവേഴ്​സ്​റ്റി ഇസ്​ലാമിക്​ സ്റ്റഡീസിന്‍റെ ബോർഡ്​ ഓഫ്​ സ്റ്റഡീസ്​ ചെയർമാൻ, ഇസ്​ലാമിക്​ സ്റ്റഡീസ്​ ചെയറിൽ പ്രഫസർ, പടിഞ്ഞാറങ്ങാടി എം.എ.എസ്​ കോളജ്​ പ്രിൻസിപ്പൽ, അഡൽട്ട്​ എജുക്കേഷൻ ഡയറക്ടർ, കോഴിക്കോട്​ ഫണ്ടമെന്‍റൽ റിസർച്​ ഇൻസ്റ്റിറ്റ്യൂട്ട്​ ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചു.

വിഡിയോ ഡോകുമെന്‍ററികൾ അപൂർവമായിരുന്ന കാലത്ത്​ പി.കെ. അബ്​ദുറസാഖ്​ സുല്ലമിയുമായി ചേർന്ന്​ അദ്ദേഹം നിർമിച്ച 'ഖുർആൻ ചരിത്ര ഭൂമികളിലൂടെ' ശ്രദ്ധേയമായിരുന്നു. അടുത്തിടെ അദ്ദേഹത്തിന്‍റെ ജീവചരിത്ര ഡോകുമെന്‍ററി 'ഹിസ്​ സ്​റ്റോറി' പുറത്തിറങ്ങിയിരുന്നു.

ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്​ വളാഞ്ചേരി പൂക്കാട്ടിരി ജുമാമസ്​ജ്​ദ്​ ഖബർസ്ഥാനിൽ നടക്കും.

Tags:    
News Summary - Prof. NK Mustafa Kamal Pasha passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.