തിരുവനന്തപുരം: ചെറുകിട സംരംഭകരുടെ (എം.എസ്.എം.ഇ) ഉൽപന്ന വിപണിക്കായി സിവി ൽ സൈപ്ലസിന് കീഴിലെ എല്ലാ സ്ഥാപനങ്ങളിലും പ്രത്യേക സൗകര്യം. സംസ്ഥാനത്തെ ആയിരക്കണക്കിന് ചെറുകിട സംരംഭകരുടെ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താൻ സഹായകമാണ് പദ്ധതി. സംസ്ഥാനത്ത് 1.53 ലക്ഷം സംരംഭങ്ങളിലായി 7.48 ലക്ഷം പേർ ഉപജീവനം കണ്ടെത്തുന്നുണ്ട്.
മിക്ക ചെറുകിട സംരംഭകരും ഉൽപന്നങ്ങളുമായി വീടുകളും ഓഫിസുകളും കയറിയിറങ്ങി വാതിൽപടി വിൽപനയിലൂടെയാണ് വിപണി കണ്ടെത്തുന്നത്. ഇതിന് പരിഹാരമായാണ് ഓൺലൈൻ വിൽപന സൗകര്യമടക്കം ഒരുക്കുന്നത്. കെ-സ്റ്റോറുകൾക്ക് പുറമേ മാവേലി സ്റ്റോറുകള്‍, മൊബൈല്‍ മാവേലി സ്റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവയുള്‍പ്പെടെ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പിന്റെ എല്ലാ വിൽപന കേന്ദ്രങ്ങളിലും എം.എസ്.എം.ഇ ഉൽപന്നങ്ങൾക്ക് പ്രത്യേക സ്ഥലം അനുവദിക്കും. ഇതിന് സർക്കാറിന്റെ വാടക പിന്തുണയുണ്ടാകും.
ഈ സ്ഥലത്ത് എം.എസ്.എം.ഇ ഉല്പന്നങ്ങള് പ്രദര്‍ശിപ്പിക്കാനും വിൽക്കാനും പ്രത്യേക സൗകര്യമൊരുക്കും.എം.എസ്.എം.ഇ സംരംഭകർ ഉൽപാദിപ്പിക്കുന്ന കറി പൗഡറുകൾ, ഭക്ഷ്യവസ്തുക്കൾ, ശർക്കര, എൽ.ഇ.ഡി ബൾബുകൾ, ആയുർവേദ ഉൽപന്നങ്ങൾ, തേൻ-മില്ലറ്റ്-നെയ്യ്-സുഗന്ധവ്യഞ്ജന ഉൽപന്നങ്ങൾ, എഫ്.എം.സി.ജി ഉൽപന്നങ്ങൾ തുടങ്ങിയവ സിവിൽ സൈപ്ലസ് സ്ഥാപനങ്ങളിൽ ലഭ്യമാക്കും.
സംസ്ഥാനത്തെ 929 കെ-സ്റ്റോറുകളിൽ 780 എണ്ണവുമായി എം.എസ്.എം.ഇകളെ ബന്ധപ്പെടുത്തി. കഴിഞ്ഞ വർഷം ആറുകോടി രൂപയുടെ എം.എസ്.എം.ഇ ഉൽപന്നങ്ങൾ കെ-സ്റ്റോറുകളിലൂടെ വിറ്റതായി മന്ത്രി പി. രാജീവ് അറിയിച്ചു.
സപ്ലൈകോയുടെ ഇ-കൊമേഴ്സ് ഔട്ട്ലെറ്റുകളിലും എം.എസ്.എം.ഇ ഉല്പന്നങ്ങള് ലിസ്റ്റ് ചെയ്ത് ഓൺലൈൻ വിൽപനക്ക് സൗകര്യമൊരുക്കും.
ഇതിന് സപ്ലൈകോയുടെ ഒ.എന്‍.ഡി.സി (ഓപൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ്) ലിങ്കേജ് എം.എസ്.എം.ഇ കൾക്ക് ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.