‘ദ കേരള സ്റ്റോറി 2’ കോടതി കാണുന്നതിൽ എതിർപ്പ് അറിയിച്ച് നിർമാതാവ്

കൊച്ചി: ‘ദ കേരള സ്റ്റോറി 2’ സിനിമ കോടതി കാണുന്നതിൽ എതിർപ്പ് അറിയിച്ച് നിർമാതാവ്. സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹരജി പരിഗണിക്കവേയാണ് വിയോജിപ്പ് അറിച്ച് നിർമാതാവ് വിപുൽ അമൃത് ലാൽ ഹൈകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. സിനിമ വിലയിരുത്താൻ കോടതിക്ക് അധികാരമില്ല, സെൻസർ ബോഡിനാണ് അധികരാമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

വിദഗ്ധർ കണ്ടതിനു ശേഷമാണ് സിനിമക്ക് അനുമതി ലഭിച്ചത്. നടപടികൾ പാലിച്ചാണ് സിനിമ ചിത്രീകരിച്ചതെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് കോടതിയെ സമീപിച്ചത്. കേരളത്തെ വർഗീയതയുടെ നാടായി ചിത്രീകരിക്കാനാണ് സിനിമയിൽ ശ്രമിക്കുന്നതെന്നാണ് ഹരജിയിലെ പ്രധാന ആരോപണം. സിനിമയെക്കുറിച്ച് ആശങ്കയുള്ള ജനങ്ങളുണ്ടെന്ന് കേസ് പരിഗണിക്കവേ കോടതിയും വ്യക്തമാക്കിയിരുന്നു. സിനിമയുടെ ടീസറും ട്രെയിലറും നീക്കം ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള യു​വ​തി​ക​ൾ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നും തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വേ​ണ്ടി ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​തി​ന്റെ ക​ഥ പ​റ​യു​ന്ന സി​നി​മ​ക്ക് ‘കേ​ര​ള സ്റ്റോ​റി 2’ എ​ന്ന് പേ​രി​ട്ട​ത് ബോ​ധ​പൂ​ർ​വ​മാ​ണെ​ന്നും സാ​മു​ദാ​യി​ക ചേ​രി​തി​രി​വി​ന​ട​ക്കം കാ​ര​ണ​മാ​കു​മെ​ന്നു​മാ​ണ് ഹ​ര​ജി​യി​ൽ ആ​രോ​പി​ക്കു​ന്ന​ത്. സി​നി​മ പോ​ലു​ള്ള ക​ലാ​സൃ​ഷ്ടി​ക​ളി​ൽ സാ​ധാ​ര​ണ ഇ​ട​പെ​ടാ​റി​ല്ലെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട കോ​ട​തി പ്ര​ഥ​മ​ദൃ​ഷ്ട്യാ ഹ​ര​ജി​ക്കാ​ര​ൻ പ​റ​യു​ന്ന​തി​ൽ കാ​ര്യ​മു​ണ്ടെ​ന്ന് വി​ല​യി​രു​ത്തി. ടീ​സ​റും ട്രെ​യി​ല​റും പ്ര​കോ​പ​ന​പ​ര​മാ​ണെ​ന്നും ഹ​ര​ജി​ക്കാ​ര​ൻ വാ​ദി​ച്ചു. ടീ​സ​റി​ലെ ഉ​ള്ള​ട​ക്കം സി​നി​മ​യി​ൽ ഇ​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

‘കേരള സ്റ്റോറി 2’ കാണുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ന് സിനിമ കണ്ടേക്കില്ലെന്നാണ് വിവരം. കേരള സ്റ്റോറി എന്ന പേരാണ് ചിത്രം കാണാനുള്ള കാരണമെന്ന് ഹൈകോടതി വ്യക്തമാക്കി. സിനിമ കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും കോടതി പറഞ്ഞു.

ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാകില്ല. കേരളത്തിൽ എല്ലായിടത്തും ടീസറിൽ കാണുന്നതു പോലെയാണെന്ന് പ്രചരിപ്പിക്കുന്നത് തെറ്റായ സന്ദേശം നൽകും. ട്രൂ സ്റ്റോറിയെന്നും പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചത് എന്നെല്ലാം പറയുന്നു. ഇങ്ങനെ പറയാനുള്ള കാരണം എന്താണെന്ന് നിർമാതാക്കൾ വ്യക്തമാക്കണം. കേരളം മതേതരത്വത്തിൽ ഉറച്ചുനിൽക്കുന്ന സംസ്ഥാനമാണെന്ന് കോടതി വ്യക്തമാക്കി.

Tags:    
News Summary - Producer objects to court hearing of 'The Kerala Story 2'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.