മരുന്നുക്ഷാമം ഇല്ല, എന്നാൽ ചില മരുന്നുകളിൽ കുറവുണ്ട്; ആരോഗ്യമന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം ഇല്ലെന്നും എന്നാൽ ചില മരുന്നുകളിൽ കുറവുണ്ടെന്നതാണ് വസ്തുതയെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ. നിലവിൽ 18 മരുന്നുകളുടെ കുറവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇത് ഒരാഴ്ചക്കുള്ളിൽ തന്നെ പരിഹരിക്കും. സാധാരണക്കാർക്ക് ലഭ്യമാകാത്ത ഏതെങ്കിലും മരുന്നുകൾ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ചാൽ അത് ഉടൻ തന്നെ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി ഉറപ്പുനൽകി.

മരുന്ന് വിതരണ കമ്പനികൾക്കെതിരെ കർശന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ 10 വർഷമായി വലിയ രീതിയിൽ അഴിമതി കാണിച്ച ചില മരുന്ന് കമ്പനികളുണ്ട്. അത്തരം കമ്പനികളുടെ കൈയിൽ നിന്ന് ഇനി മരുന്ന് വാങ്ങില്ലെന്ന നിലപാടിലാണ് സർക്കാരെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, ഗവൺമെന്റ് ആശുപത്രികളിലെ മരുന്നു ലഭ്യതയുമായി ബന്ധപ്പെട്ട ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദസന്ദേശത്തെക്കുറിച്ചും കെ. മുരളീധരൻ പ്രതികരിച്ചു. ഡി.എച്ച്.എസിന്റെ ശബ്ദസന്ദേശം തികച്ചും ശരിയാണെന്നും വാർത്ത നൽകുന്നതിലും വിവരങ്ങൾ ശേഖരിക്കുന്നതിലും ചില പ്രോട്ടോകോളുകൾ ഉണ്ടെന്നും മന്ത്രി പറഞ്ഞു.

മാധ്യമങ്ങൾക്ക് മരുന്നു ലഭ്യതയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അത് അതത് ജില്ലാ മെഡിക്കൽ ഓഫീസർമാരോടോ ഡി.എച്ച്.എസിനോടോ ചോദിക്കാവുന്നതാണ്. ഇനി ഇവർ ആരും ഫോൺ എടുത്തില്ലെങ്കിൽ തന്നെ നേരിട്ട് വിളിക്കാമെന്നും മന്ത്രി പറഞ്ഞു. ഓഡിയോ പിൻവലിക്കേണ്ട യാതൊരു ആവശ്യവും ഇല്ലെന്ന് ഡി.എച്ച്.എസിനോട് താൻ വ്യക്തമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - minister k muraleedharan medicine shortage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.