പ്രിയങ്ക നാളെ വയനാട്ടിൽ; കടുവ കൊന്ന രാധയുടെ വീട് സന്ദർശിക്കും

കൽപറ്റ: പ്രിയങ്ക ഗാന്ധി എം.പി നാളെ വയനാട്ടിലെത്തും. കടുവ കൊന്ന പഞ്ചാരക്കൊല്ലി രാധയുടെ വീട് എം.പി സന്ദർശിക്കും. ആത്മഹത്യ ചെയ്ത ഡി.സി.സി ട്രഷറർ എൻ.എം. വിജയന്‍റെ കുടുംബത്തെയും സന്ദർശിച്ചേക്കും.

വയനാട്ടിലെ നിരന്തര വന്യജീവി ആക്രമണത്തില്‍ ജനങ്ങള്‍ ഭീതിയിലാണെന്നും ആശങ്കയകറ്റി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്നും ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ദീപ കെ.എസ്. ഐ.എഫ്.എസുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

കടുവയുടെ വയറ്റിൽ രാധയുടെ വസ്ത്രം, മുടി, കമ്മൽ

മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ രാധയെ കൊന്ന നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കടുവയുടെ വയറ്റിൽനിന്നും കണ്ടെത്തി. ഇതോടെ രാധയെ കൊന്ന അതേ കടുവ തന്നെയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെയാണ് വീടിന് സമീപത്ത് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.

Tags:    
News Summary - Priyanka will visit Wayanad tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.