Posted On
date_range Updated On
date_range നഴ്സുമാർ മാർച്ച് അഞ്ചു മുതൽ അനിശ്ചിതകാല സമരത്തിലേക്ക്
തൃശൂർ: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ മാർച്ച് അഞ്ചു മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കുന്നു. ആലപ്പുഴ ചേർത്തലയിലെ കെ.വി.എം ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തിനെ പിന്തുണച്ചാണ് സംസ്ഥാന വ്യാപക പണിമുടക്കിന് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ ആഹ്വാനം ചെയ്തിരിക്കുന്നത്.
2017 ജൂലൈയിൽ സമരത്തെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ അംഗീകരിച്ച മിനിമം വേതനം എല്ലായിടത്തും ഉറപ്പു വരുത്തുക, സർക്കാർ പുതുക്കി നിശ്ചയിച്ച ശമ്പളപരിഷ്കരണം നടപ്പാക്കുക, വീരകുമാർ കമ്മിറ്റി നിർദേശപ്രകാരമുള്ള മൂന്ന് ഷിഫ്റ്റ് സമ്പ്രദായം എല്ലാ ആശുപത്രികളിലും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നഴ്സുമാരും ആശുപത്രി ജീവനക്കാരും പണിമുടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.